മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ നരേന്ദ്ര മോദിയും! പ്രമോ വീഡിയോ കാണാം

ഡിസ്കവറി ചാനലിലെ ജനപ്രിയ പരിപാടിയായ മാന് വേഴ്സസ് വൈല്ഡില് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു
 | 
മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ നരേന്ദ്ര മോദിയും! പ്രമോ വീഡിയോ കാണാം

ഡിസ്‌കവറി ചാനലിലെ ജനപ്രിയ പരിപാടിയായ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ബെയര്‍ ഗ്രൈല്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിഥിയായാണ് മോദി എത്തുന്നത്. ഓഗസ്റ്റ് 12ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മോദി ഗ്രൈല്‍സിനൊപ്പം വനത്തിലൂടെ യാത്ര ചെയ്യുന്നത്. ബെയര്‍ ഗ്രൈല്‍സ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇക്കാര്യം പുറത്തു വിട്ടു.

180 രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് മോദിയുടെ അജ്ഞാത മുഖം പരിചയപ്പെടുത്തുകയാണെന്നാണ് ഗ്രൈല്‍സിന്റെ വാക്കുകള്‍. 2006ല്‍ ആരംഭിച്ച് മാന്‍ വേഴ്‌സസ് വൈല്‍ഡ് ഏറ്റവും ജനപ്രീതി നേടിയ ഷോകളില്‍ ഒന്നാണ്. ഉത്തരാഖണ്ഡിലെ വനങ്ങളിലൂടെയാണ് മോദിക്കൊപ്പം ഗ്രൈല്‍സ് പര്യടനം നടത്തുന്നത്.

വീഡിയോ കാണാം