കൗണ്ടറില്‍ ഇരിക്കുകയായിരുന്ന റസ്റ്റോറന്റ് ഉടമയെ അജ്ഞാതന്‍ വെടിവെച്ചു; വീഡിയോ

റസ്റ്റോറന്റില് ഭക്ഷണം കഴിക്കാനെത്തിയ ആള് ക്യാഷ് കൗണ്ടറിലിരിക്കുകയായിരുന്ന ഉടമയെ വെടിവെച്ചു. ഉത്തര്പ്രദേശിലെ സുല്ത്താന്പൂറിലാണ് സംഭവം. അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള സൂചനകള് ലഭിച്ചു കഴിഞ്ഞതായും ഉടന് പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
 | 

കൗണ്ടറില്‍ ഇരിക്കുകയായിരുന്ന റസ്റ്റോറന്റ് ഉടമയെ അജ്ഞാതന്‍ വെടിവെച്ചു; വീഡിയോ

സുല്‍ത്താന്‍പൂര്‍: റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ ക്യാഷ് കൗണ്ടറിലിരിക്കുകയായിരുന്ന ഉടമയെ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂറിലാണ് സംഭവം. അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു കഴിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

സുല്‍ത്താന്‍പൂരിലെ പ്രമുഖ വ്യവസായായ അലോക് ആര്യയെ യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമി വെടിവെച്ചത്. അലോകിനെ ജീവനക്കാര്‍ ചേര്‍ന്ന ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തതായിട്ടാണ് വിവരം. നേരത്തെ ഹോട്ടലിലെ ജീവനക്കാരില്‍ ഒരാളോട് അക്രമി തര്‍ക്കിച്ചിരുന്നു. ഇത് അലോക് ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്.

അക്രമിയെ തടയാന്‍ ജീവനക്കാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെടിവെച്ചയുടന്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ പ്രൈവറ്റ് കോണ്‍ട്രാക്ടറാണ് അക്രമിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.

വീഡിയോ കാണാം.