കത്വ പീഡനക്കേസിലെ പ്രധാന സാക്ഷിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

ജമ്മു കാശ്മീരിലെ കത്വയില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ അമ്പലത്തില് വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രധാന സാക്ഷിക്ക് പോലീസിന്റെ ക്രൂര മര്ദ്ദനം. ബലാത്സംഗക്കുറ്റം ആരോപിച്ചാണ് സാമൂഹ്യ പ്രവര്ത്തകനായ താലിബ് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല് താലിബ് എവിടെയാണെന്നതിനെപ്പറ്റി പോലീസ് ബന്ധുക്കളോട് വിശദീകരണമൊന്നും നല്കിയിരുന്നില്ല. രഹസ്യ താവളത്തില് വെച്ച് പോലീസുകാര് താലിബിനെ ക്രൂരമായി മര്ദ്ദിച്ചുവെന്നാണ് ബന്ധുക്കള് ആരോപിച്ചിരിക്കുന്നത്.
 | 

കത്വ പീഡനക്കേസിലെ പ്രധാന സാക്ഷിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അമ്പലത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രധാന സാക്ഷിക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ബലാത്സംഗക്കുറ്റം ആരോപിച്ചാണ് സാമൂഹ്യ പ്രവര്‍ത്തകനായ താലിബ് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താലിബ് എവിടെയാണെന്നതിനെപ്പറ്റി പോലീസ് ബന്ധുക്കളോട് വിശദീകരണമൊന്നും നല്‍കിയിരുന്നില്ല. രഹസ്യ താവളത്തില്‍ വെച്ച് പോലീസുകാര്‍ താലിബിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരിക്കുന്നത്.

താലിബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ബലാത്സംഗക്കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹരജി നാളെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. താലിബിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതായി സുപ്രീംകോടതി സീനിയര്‍ അഭിഭാഷക ഇന്ദിര ജെയ്‌സിങ് ട്വീറ്റ് ചെയ്തു.

കത്വ സംഭവത്തിന് ശേഷം ഇരയുടെ ബന്ധുക്കള്‍ക്ക് നിയമ സഹായം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി ശ്രമം നടത്തിയ വ്യക്തിയാണ് താലിബ്. ഇയാള്‍ക്ക് നേരെ മുന്‍പ് ആക്രമണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താലിബിനോട് പോലീസിന് വൈരാഗ്യമുള്ളതായി സുഹൃത്തുക്കള്‍ ആരോപിച്ചു.