ബുലന്ദ്ശഹര്‍ കലാപം; സുബോധ് കുമാറിന്റെ കൈവിരലുകള്‍ വെട്ടിയെടുത്തയാള്‍ അറസ്റ്റില്‍

ബുലന്ദ്ശഹര് ഇന്സ്പെക്ടര് സുബോധ് കുമാറിന്റെ കൈവിരലുകള് വെട്ടിയെടുത്തയാള് അറസ്റ്റില്. കലുവ എന്ന പേരുള്ള യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആസൂത്രിതമായിട്ടാണ് സുബോധ് കുമാറിനെ കൊലപ്പെടുത്തിയതെന്ന് ഇയാള് പോലീസിന് മൊഴി നല്കിയതായിട്ടാണ് സൂചന. കൈവിരലുകള് കോടാലി ഉപയോഗിച്ച് വെട്ടിയെടുത്ത ശേഷം തലയ്ക്കും ഇയാള് മുറിവേല്പ്പിച്ചിരുന്നു. കലാപം ആസൂത്രണം ചെയ്ത ബജ്റംഗ്ദള് നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്.
 | 
ബുലന്ദ്ശഹര്‍ കലാപം; സുബോധ് കുമാറിന്റെ കൈവിരലുകള്‍ വെട്ടിയെടുത്തയാള്‍ അറസ്റ്റില്‍

ലക്‌നൗ: ബുലന്ദ്ശഹര്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൈവിരലുകള്‍ വെട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കലുവ എന്ന പേരുള്ള യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആസൂത്രിതമായിട്ടാണ് സുബോധ് കുമാറിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായിട്ടാണ് സൂചന. കൈവിരലുകള്‍ കോടാലി ഉപയോഗിച്ച് വെട്ടിയെടുത്ത ശേഷം തലയ്ക്കും ഇയാള്‍ മുറിവേല്‍പ്പിച്ചിരുന്നു. കലാപം ആസൂത്രണം ചെയ്ത ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്.

കലുവ ബംജറ്രഗ് ദള്‍ പ്രവര്‍ത്തകനാണെന്നാണ് സൂചന. പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ച ഇന്‍സ്‌പെക്ടറാണ് സുബോധ് കുമാര്‍. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്ന് നേരത്തെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പാടത്ത് ഉപേക്ഷിക്കപ്പെട്ട എസ്യുവിയിലാണു സുബോധ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

സുബോധ്കുമാറിനെ പോയിന്റ് ബ്ലാങ്കില്‍ തലയ്ക്കുനേരെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന ജിതേന്ദ്ര മാലിക് എന്ന സൈനികനെ ഡിസംബര്‍ 9ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.