തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി

തത്കാല് സംവിധാനത്തില് പാസ്പോര്ട്ടുകള്ക്ക് അപേക്ഷിക്കാനുള്ള വ്യവ്സ്ഥകളില് ഇളവുകള് വരുത്തി. പാന് കാര്ഡ്, തിരിച്ചറിയല് കാര്ഡ് എന്നിവ മുമ്പ് നിര്ബന്ധമായിരുന്നു. ഇവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം ആധാര് നിര്ബന്ധമാക്കിയിട്ടുണ്ട്. റേഷന് കാര്ഡ് ഇനിമുതല് ആധികാരിക രേഖയായി പരി?ഗണിക്കും
 | 

തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി

കൊച്ചി: തത്കാല്‍ സംവിധാനത്തില്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാനുള്ള വ്യവ്സ്ഥകളില്‍ ഇളവുകള്‍ വരുത്തി. പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ മുമ്പ് നിര്‍ബന്ധമായിരുന്നു. ഇവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഇനിമുതല്‍ ആധികാരിക രേഖയായി പരി?ഗണിക്കും.

18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ മതിയാകും. പുതുക്കിയ നിയമമനുസരിച്ച് ആധാര്‍ കാര്‍ഡിനൊപ്പം ഏതെങ്കിലും രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി. ജനന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ ഇതിനായി പരി?ഗണിക്കും. ആധാര്‍ ഇല്ലാത്തവര്‍ക്ക് അതിനായി അപേക്ഷിച്ച ശേഷം നമ്പര്‍ നല്‍കിയാല്‍ മതിയാകും.

പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്ക് മുമ്പ് തത്കാല്‍ പാസ്‌പോര്‍ട്ടുകല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പുതിയ നിബന്ധനകള്‍ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.