27 കോടി രൂപയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍; വീട്ടില്‍ സൂക്ഷിച്ച തോക്കുകളും കണ്ടെടുത്തു

27 കോടി രൂപയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്. ബിജെപി നേതാവും മണിപ്പൂര് ചാന്ദല് ജില്ലയിലെ സ്വയംഭരണ കൗണ്സില് ചെയര്മാനുമായ ലക്കോസി സോയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ സംഘത്തില് ഉള്പ്പെട്ട 7 പേരും പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില് നിന്ന് 4.5 കിലോ ഹെറോയിന്, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകള്, രണ്ട് തോക്കുകള്, രണ്ട് തോക്ക് ലൈസന്സ്, എട്ട് പാസ്ബുക്കുകള് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
 | 

27 കോടി രൂപയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍; വീട്ടില്‍ സൂക്ഷിച്ച തോക്കുകളും കണ്ടെടുത്തു

ഇംഫാല്‍: 27 കോടി രൂപയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയംഭരണ കൗണ്‍സില്‍ ചെയര്‍മാനുമായ ലക്കോസി സോയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട 7 പേരും പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് 4.5 കിലോ ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍, രണ്ട് തോക്കുകള്‍, രണ്ട് തോക്ക് ലൈസന്‍സ്, എട്ട് പാസ്ബുക്കുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

നാര്‍ക്കോട്ടിക്‌സ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാഫിയ സംഘം പിടിയിലായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ലക്കോസി. നേരത്തെ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കി ബിജെപിയിലേക്ക് ചേക്കേറിയ ഇയാള്‍ സമീപപ്രദേശങ്ങളില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണം നടന്നിരുന്നില്ല.

നാര്‍ക്കോട്ടിക്‌സ് സംഘം വളരെ രഹസ്യമായി ലക്കോസിയുടെ വീട് വളയുകയും പരിശോധന നടത്തുകയും ചെയ്തതോടെയാണ് കോടികള്‍ വിലമതിക്കുന്ന നിരോധിത മരുന്നുകളും ഹെറോയിനും പിടിച്ചെടുക്കുന്നത്. ലങ്കോലിലെ ഗെയിം വില്ലേജിലുള്ള തന്റെ വീട്ടിലായിരുന്നു ഇയാള്‍ പണവും മയക്കുമരുന്നും സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.