ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസിന് മുന്നിലെ കുത്തിയിരുപ്പ് സമരം; മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി

ഡല്ഹി ലഫ്റ്റനന്റ് ഗവര്ണറുടെ ഓഫീസില് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്ന്നാണ് സിസോദിയയെ മാറ്റിയത്. സമരം എട്ടാം ദിവസവും തുടരുകയാണ്.
 | 

ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസിന് മുന്നിലെ കുത്തിയിരുപ്പ് സമരം; മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് സിസോദിയയെ മാറ്റിയത്. സമരം എട്ടാം ദിവസവും തുടരുകയാണ്.

ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശീതസമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.

സമരത്തെ ഇന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു സമരം നടത്താന്‍ ആരാണ് കെജ്രിവാളിന് അനുവാദം നല്‍കിയതെന്നായിരുന്നു കോടതി ചോദിച്ചത്. സമരത്തിനെതിരെ ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.