മോഡി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചു; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

കേന്ദ്ര സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ രൂക്ഷമായി വിമര്ശിച്ച് മുന് പ്രധാനമന്ത്രി മന്മോഹന് സിങ്. മോഡി സര്ക്കാര് സകല പരിധികളും ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഇന്ധനവില വര്ദ്ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ പരിപാടിയില് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയും കുറ്റപ്പെടുത്തി.
 | 

മോഡി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചു; രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി സര്‍ക്കാര്‍ സകല പരിധികളും ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഇന്ധനവില വര്‍ദ്ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി.

മോഡിയുടെ നയങ്ങള്‍ രാജ്യ താല്‍പ്പര്യത്തിനെതിരാണ്. കര്‍ഷകരെ സഹായിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പട്ടു കഴിഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതില്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാഹുല്‍ ഗാന്ധിയും മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ രൂപ ഇത്ര വലിയ തകര്‍ച്ച നേരിട്ടിട്ടില്ല. എന്തിനാണ് രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ കുത്തക മുതലാളിമാര്‍ മാത്രമാണ് സതൃപ്തമായ ജീവിതം നയിക്കുന്നതെന്നും രാഹുല്‍ ചൂണ്ടി കാണിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.