ദൂരദര്‍ശന്‍ തീം മ്യൂസിക്കിന് യുവാവ് ചെയ്ത ടിക് ടോക് ബ്രേക്ക് ഡാന്‍സ് വൈറല്‍; റീട്വീറ്റ് ചെയ്ത് ദൂരദര്‍ശന്‍ ട്വിറ്റര്‍ ഹാന്‍ഡില്‍

ന്യൂഡല്‍ഹി: ദൂരദര്‍ശന്റെ വിഖ്യാതമായ തീം മ്യൂസിക്കിന് ടിക് ടോക്കില് യുവാവ് ചെയ്ത ബ്രേക്ക് ഡാന്സ് വേര്ഷന് വൈറല്. ട്വിറ്ററില് ഇത് ദൂരദര്ശന്റെ ഔൗദ്യോഗിക ഹാന്ഡില് റീട്വീറ്റ് ചെയ്യുകയും ചെയ്തു. മലയാളിയായ വൈശാഖ് നായര് എന്ന യുവാവിന്റെ വീഡിയോയാണ് ദേശീയ തലത്തില് ശ്രദ്ധ നേടിയത്. ട്വിറ്ററില് മാത്രം രണ്ടു ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോക്ക് ലഭിച്ചത്. 14,000ലേറെ ലൈക്കുകളും ലഭിച്ചു. ദൂരദര്ശന് ഡയറക്ടര് ജനറല് സുപ്രിയ സാഹു ഐഎഎസും ബാഡ്മിന്റണ് താരം ജ്വാല ഗുട്ടയുമൊക്കെ ഈ വീഡിയോ ഷെയര് ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം
Fabulous act
! Absolutely fantastic and energetic like the iconic DD tune .. India’s heartbeat – Desh ki Dhadkan Video courtesy – Whatsapp pic.twitter.com/Gw0kCCqEAA
— Supriya Sahu IAS (@supriyasahuias) March 5, 2019