ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ വാജ്‌പേയി സര്‍ക്കാര്‍ ‘മോചിപ്പിച്ച’ മൗലാന മസൂദ് അസ്ഹര്‍! കൊടുംതീവ്രവാദിയുടെ ചരിത്രം ഇങ്ങനെ

പുല്വാമ ആക്രണത്തിന് പിന്നാലെ മസൂദ് അസ്ഹര് വീണ്ടും വാര്ത്തകളില് നിറയുകയാണ്. പാര്ലമെന്റ് ആക്രമണത്തിലും മുംബൈ ഭീകരാക്രമണത്തിലും മുഖ്യപങ്കു വഹിച്ച ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് ഇയാള്. കാണ്ഡഹാര് വിമാന റാഞ്ചല് ഇന്ത്യന് ചരിത്രത്തിലെ മറക്കാനാവാത്ത സംഭവമാണ്. കാഠ്മണ്ഡുവില് നിന്ന് 176 യാത്രക്കാരും 15 ജീവനക്കാരുമായി പുറപ്പെട്ട ഇന്ത്യന് എയര്ലൈന്സ് വിമാനം തീവ്രവാദികള് റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര് വിമാനത്താവളത്തില് ഇറക്കി. കാശ്മീരില് ഭീകര പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയതിന് അറസ്റ്റിലായ മുസ്താഖ് അഹമ്മദ് സര്ക്കാര്, അഹമ്മദ് ഒമര് സയ്യിദ് ഷെയ്ക്, മൗലാന മസൂദ് അസ്ഹര് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം.
 | 

ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ വാജ്‌പേയി സര്‍ക്കാര്‍ ‘മോചിപ്പിച്ച’ മൗലാന മസൂദ് അസ്ഹര്‍! കൊടുംതീവ്രവാദിയുടെ ചരിത്രം ഇങ്ങനെ\

ശ്രീനഗര്‍: പുല്‍വാമ ആക്രണത്തിന് പിന്നാലെ മസൂദ് അസ്ഹര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പാര്‍ലമെന്റ് ആക്രമണത്തിലും മുംബൈ ഭീകരാക്രമണത്തിലും മുഖ്യപങ്കു വഹിച്ച ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് ഇയാള്‍. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ ഇന്ത്യന്‍ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവമാണ്. കാഠ്മണ്ഡുവില്‍ നിന്ന് 176 യാത്രക്കാരും 15 ജീവനക്കാരുമായി പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കി. കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ മുസ്താഖ് അഹമ്മദ് സര്‍ക്കാര്‍, അഹമ്മദ് ഒമര്‍ സയ്യിദ് ഷെയ്ക്, മൗലാന മസൂദ് അസ്ഹര്‍ എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം.

ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ വാജ്‌പേയി സര്‍ക്കാര്‍ ‘മോചിപ്പിച്ച’ മൗലാന മസൂദ് അസ്ഹര്‍! കൊടുംതീവ്രവാദിയുടെ ചരിത്രം ഇങ്ങനെ

മിലട്ടറി ഓപ്പേറഷനുകളോ രാജ്യാന്തര തലത്തില്‍ മറ്റു ഇടപെടലുകളോ നടത്താതെ അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്‌പേയി തീവ്രവാദികളെ മോചിപ്പിച്ചു. കേന്ദ്ര മന്ത്രിസഭയിലെ അംഗമായ ജസ്വന്ത് സിംഗായിരുന്നു തീവ്രവാദികളുമായി പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറില്‍ എത്തിയത്. ജയിലില്‍ നിന്നിറങ്ങി മസൂദ് അസ്ഹര്‍ നടത്തിയ ആദ്യത്തെ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘ഇന്ത്യയെ നശിപ്പിക്കാതെ മുസ്ലികള്‍ക്ക് സമാധാനമായി ഉറങ്ങാനാവില്ല. കശ്മീരിനെ എന്തു വില കൊടുത്തും മോചിപ്പിക്കും.’

പ്രസ്താവന കൊണ്ടു മാത്രം അതവസാനിച്ചില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ആക്രമണങ്ങളുടെ പിന്നിലെ ബുദ്ധി കേന്ദ്രമായി മസൂദ് വളര്‍ന്നു. പിന്നാലെ ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞതൊഴിച്ചാല്‍ മസൂദ് അസ്ഹറിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പാക് ഭരണകൂടം തയ്യാറായില്ല.

ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ വാജ്‌പേയി സര്‍ക്കാര്‍ ‘മോചിപ്പിച്ച’ മൗലാന മസൂദ് അസ്ഹര്‍! കൊടുംതീവ്രവാദിയുടെ ചരിത്രം ഇങ്ങനെ

യു.എന്‍ ജെയ്‌ഷെ മുഹമ്മദിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടും സ്ഥാപക നേതാവായ മസൂദ് അസ്ഹറിനെതിരെ നിയമ നടപടികളുണ്ടായില്ല. മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ പലവട്ടം ആവശ്യമുന്നയിച്ചിട്ടും ചൈന വീറ്റോ അധികാരമുപയോഗിച്ച് അതിനെ എതിര്‍ക്കുകയായിരുന്നു.

പുല്‍വാമയിലുണ്ടായ ആക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മസൂദ് അസ്ഹറാണെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ രംഗത്തെത്തി. പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വലിയ നീക്കങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.