മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയിലേക്ക്

രാജ്യത്തെ വര്ഗീയ കലാപം സൃഷ്ടിക്കാനായി ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസ് പ്രതികളെ വെറുത വിട്ട ജഡ്ജി ബിജെപിയിലേക്ക്. മെട്രോപൊളിറ്റന് ജഡ്ജിയായിരുന്ന രവീന്ദര് റെഡ്ഢിയാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള് ആരംഭിച്ചിരിക്കുന്നത്. മക്ക മസ്ജിദ് സ്ഫോടനക്കേസ് പ്രതികളായ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികള്ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടി കാണിച്ചായിരുന്നു അന്ന് ജഡ്ജിയായിരുന്ന റെഡ്ഡി വിവാദ വിധി പുറപ്പെടുവിച്ചത്. വിധിക്ക് പിന്നാലെ അദ്ദേഹം രാജിവെക്കുകയും ചെയ്തു. നിരവധി പേരാണ് വിധിയെ വിമര്ശിച്ച് രംഗത്ത് വന്നത്.
 | 

മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ഗീയ കലാപം സൃഷ്ടിക്കാനായി ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുത വിട്ട ജഡ്ജി ബിജെപിയിലേക്ക്. മെട്രോപൊളിറ്റന്‍ ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഢിയാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളായ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടി കാണിച്ചായിരുന്നു അന്ന് ജഡ്ജിയായിരുന്ന റെഡ്ഡി വിവാദ വിധി പുറപ്പെടുവിച്ചത്. വിധിക്ക് പിന്നാലെ അദ്ദേഹം രാജിവെക്കുകയും ചെയ്തു. നിരവധി പേരാണ് വിധിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹവുമായി റെഡ്ഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിജെപി ആശയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ തയ്യാറാണെന്നും റെഡ്ഡി അമിത് ഷായെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ആര്‍.എസ്.എസ് ഒരു നിരോധിത സംഘടന അല്ല. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ട് ഒരാള്‍ വര്‍ഗീയ വാദിയോ,സാമൂഹ്യ വിരുദ്ധനോ ആകുന്നില്ലെന്ന്’ നേരത്തെ റെഡ്ഡി പ്രസ്താവനയിറക്കിയിരുന്നു. 400 വര്‍ഷത്തിലേറെ പഴക്കമുള്ള മക്ക മസ്ജിദ് തകര്‍ക്കുന്നതിലൂടെ രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. 2007ല്‍ നടന്ന സംഭവത്തിന്റെ ആസൂത്രകര്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.