ചികിത്സാ പിഴവ്; യുവതിയുടെ സ്തനം നീക്കം ചെയ്ത ആശുപത്രി അധികൃതര്‍ 18 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അര്ബുദ ബാധയുണ്ടെന്ന് തെറ്റിധരിച്ച് യുവതിയുടെ സ്തനം നീക്കം ചെയ്ത ആശുപത്രി അധികൃതര് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി വിധി. 2003ല് ആഹൂജാസ് പത്തോളജി സെന്ററിലാണ് ചികിത്സാ പിഴവ് റിപ്പോര്ട്ട് ചെയ്തത്. സ്തനത്തിലുണ്ടായ വേദനയെ തുടര്ന്ന് ചികിത്സ തേടിയെത്തിയ യുവതിക്ക് അര്ബുദമാണെന്ന് ഡോക്ടര്മാര് സ്ഥിരീകരിക്കുകയായിരുന്നു.
 | 
ചികിത്സാ പിഴവ്; യുവതിയുടെ സ്തനം നീക്കം ചെയ്ത ആശുപത്രി അധികൃതര്‍ 18 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഡെറാഡൂണ്‍: അര്‍ബുദ ബാധയുണ്ടെന്ന് തെറ്റിധരിച്ച് യുവതിയുടെ സ്തനം നീക്കം ചെയ്ത ആശുപത്രി അധികൃതര്‍ 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. 2003ല്‍ ആഹൂജാസ് പത്തോളജി സെന്ററിലാണ് ചികിത്സാ പിഴവ് റിപ്പോര്‍ട്ട് ചെയ്തത്. സ്തനത്തിലുണ്ടായ വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിക്ക് അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഇടത് സ്തനം ഉടന്‍ നീക്കം ചെയ്യണമെന്ന് യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്തനം നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയയും നടന്നു. എന്നാല്‍ ഇതിനു ശേഷമാണ് യുവതിക്ക് അര്‍ബുദം ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാവുന്നത്. ഗുരുതരമായ ചികിത്സാ പിഴവിനെതിരെ യുവതിയും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയും കുടുംബവും അനുഭവിച്ച ശാരീരിക മാനസിക സംഘര്‍ഷങ്ങളും കണിക്കിലെടുത്താണ് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.