ഗോഡ്‌സെ ക്ഷേത്രത്തിനെതിരെ പ്രദേശവാസികൾ

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പേരിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് നവനിർമ്മാൺ സഭയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
 | 

ഗോഡ്‌സെ ക്ഷേത്രത്തിനെതിരെ പ്രദേശവാസികൾ
മീററ്റ്:
മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പേരിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് നവനിർമ്മാൺ സഭയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ആയിരത്തോളമാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ക്ഷേത്രം നിർമ്മിക്കാനുള്ള ഹിന്ദുമഹാസഭയുടെ തീരുമാനത്തിനെതിരെ വൻ ജനാവലിയാണ് പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത്. തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സമീപിക്കാനും നാട്ടുകാർ തീരുമാനിച്ചു.

നവനിർമ്മാൺ സഭയുടെ നേതൃത്വത്തിൽ മീററ്റ് ജില്ലയിലെ 20 ഗ്രാമങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമ്മിച്ചാൽ തകർക്കുമെന്ന് നവനിർമാൺ സേന നേതാവ് അമിത് ജാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഭാരതീയ ഹിന്ദു മഹാസഭയാണ് ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് മഹാസഭയുടെ തീരുമാനം. ഉത്തർപ്രദേശിലെ സിദ്ദൗളിലെ പര വില്ലേജിൽ സിതാപൂരിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.