വിദേശയിനം പശുക്കളുടെ പാല്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടാക്കുമെന്ന് ഹിമാചല്‍ ഗവര്‍ണര്‍

വിദേശയിനം പശുക്കളായ ഹോള്സ്റ്റീന് ഫ്രീഷ്യന്, ജഴ്സി തുടങ്ങിയവയുടെ പാല് അക്രമവാസനയും ഉയര്ന്ന രക്തസമ്മര്ദ്ദവും ഉണ്ടാക്കുമെന്ന് ഹിമാചല്പ്രദേശ് ഗവര്ണര് ആചാര്യ ദേവവ്രത്. ഉത്തര്പ്രദേശിലെ ഗോരഖ്പൂര്, ഗോരഖ്നാഥഅ ക്ഷേത്രത്തില് നടന്ന ഒരു പരിപാടിയിലാണ് ഹിമാചല് ഗവര്ണര് ഇക്കാര്യം പറഞ്ഞത്. നല്ല ആരോഗ്യമുണ്ടാകണമെങ്കില് നാടന് പശുക്കളുടെ പാല് കുടിക്കണമെന്നും ഗവര്ണര് ഉപദേശിച്ചു.
 | 

വിദേശയിനം പശുക്കളുടെ പാല്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടാക്കുമെന്ന് ഹിമാചല്‍ ഗവര്‍ണര്‍

ഗോരഖ്പൂര്‍: വിദേശയിനം പശുക്കളായ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജഴ്‌സി തുടങ്ങിയവയുടെ പാല്‍ അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കുമെന്ന് ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഗോരഖ്‌നാഥഅ ക്ഷേത്രത്തില്‍ നടന്ന ഒരു പരിപാടിയിലാണ് ഹിമാചല്‍ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. നല്ല ആരോഗ്യമുണ്ടാകണമെങ്കില്‍ നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്നും ഗവര്‍ണര്‍ ഉപദേശിച്ചു.

‘സനാതന ഹിന്ദു ധര്‍മത്തില്‍ പശുക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു ദേവവ്രത്. ക്ഷേത്രത്തിലെ മുന്‍ മുഖ്യ പുരോഹിതന്‍മാരുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് പരിപാടി നടന്നത്. ഇപ്പോഴത്തെ മുഖ്യ പുരോഹിതനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തു. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കറില്‍ കൃഷി ചെയ്യാം. അതേസമയം, വിദേശയിനത്തില്‍പ്പെട്ട 20 പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ഒരേക്കറില്‍ മാത്രമേ കൃഷി സാധ്യമാകൂ എന്ന കണ്ടുപിടിത്തവും ഗവര്‍ണര്‍ നടത്തി.

നാടന്‍ പശുക്കളുടെ ചാണകത്തിലടങ്ങിയിരിക്കുന്ന സൂക്ഷ്മ ജൈവാണുക്കളുടെ അളവ് വിദേശയിനങ്ങളേക്കാള്‍ കൂടുതലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ രണ്ടു മുതല്‍ അഞ്ച് ലക്ഷം കോടി വരെ ജൈവാണുക്കളുണ്ട്. എന്നാല്‍ വിദേശ ഇനങ്ങളുടെ ചാണകത്തില്‍ ഇത് 60 ലക്ഷം മുതല്‍ 70 ലക്ഷം വരെ മാത്രമാണുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.