മിനിമം ബാലന്‍സ് കൊള്ളയില്‍ എസ്ബിഐ ഒന്നാം സ്ഥാനത്ത്; കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 1771 കോടി

പ്രതിമാസ ആവറേജ് ബാലന്സ് സൂക്ഷിക്കാത്തതിന്റെ പേരില് ഉപയോക്താക്കളില് നിന്ന് പിഴയീടാക്കുന്നതില് എസ്ബിഐക്ക് ഒന്നാം സ്ഥാനം. മിനിമം ബാലന്സ് സൂക്ഷിക്കാന് സാധിക്കാത്തവരില് നിന്ന് എസ്ബിഐ എടുത്ത് മാറ്റിയത് 1171 കോടി രൂപയാണ്. നവംബര് വരെയുള്ള എട്ട് മാസത്തില് പിഴയായി ഈടാക്കിയ തുകയുടെ കണക്കാണ് ഇത്.
 | 

മിനിമം ബാലന്‍സ് കൊള്ളയില്‍ എസ്ബിഐ ഒന്നാം സ്ഥാനത്ത്; കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 1771 കോടി

മുംബൈ: പ്രതിമാസ ആവറേജ് ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഉപയോക്താക്കളില്‍ നിന്ന് പിഴയീടാക്കുന്നതില്‍ എസ്ബിഐക്ക് ഒന്നാം സ്ഥാനം. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ സാധിക്കാത്തവരില്‍ നിന്ന് എസ്ബിഐ എടുത്ത് മാറ്റിയത് 1171 കോടി രൂപയാണ്. നവംബര്‍ വരെയുള്ള എട്ട് മാസത്തില്‍ പിഴയായി ഈടാക്കിയ തുകയുടെ കണക്കാണ് ഇത്.

നോട്ട് നിരോധനത്തിനു ശേഷം പണമിടപാടുകള്‍ ബാങ്കുകള്‍ വഴിയാക്കിയതിനാല്‍ പലപ്പോഴും ബാങ്കുകളുടെ കൊള്ളയ്ക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. നിലവില്‍ 42 കോടി അക്കൗണ്ടുകളുള്ള എസ്ബിഐ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ നേടിയ അറ്റാദായത്തേക്കാള്‍ കൂടുതല്‍ പണം മിനിമം ബാലന്‍സ് പിഴയില്‍ നിന്നാണെന്നും വ്യക്തമാക്കപ്പെടുന്നു.

പിഴക്കൊള്ളയില്‍ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 97.34 കോടിയാണ് ഇക്കാലയളവില്‍ പിഎന്‍ബി ഈടാക്കിയത്. രാജ്യത്തെ എല്ലാ ബാങ്കുകളും ചേര്‍ന്ന് 2320 കോടി രൂപയാണ് സാധാരണക്കാരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത്.