രാത്രി ഫോണ്‍വിളി ഉറക്കമില്ലാതാക്കി; 16കാരന്‍ സഹോദരിയെ കൊലപ്പെടുത്തി

രാത്രി ഫോണ്വിളികള് കാരണം ഉറക്കത്തിന് തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് 16കാരന് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലെ വസായിക്ക് സമീപത്തുള്ള ഗ്രാമത്തിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല് ഹോമിലേക്ക് അയച്ചിരിക്കുകയാണ്. പത്തൊമ്പത് വയസുള്ള തന്റെ സഹോദരിയുടെ ഫോണ്വിളിയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 | 

രാത്രി ഫോണ്‍വിളി ഉറക്കമില്ലാതാക്കി; 16കാരന്‍ സഹോദരിയെ കൊലപ്പെടുത്തി

മുംബൈ: രാത്രി ഫോണ്‍വിളികള്‍ കാരണം ഉറക്കത്തിന് തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് 16കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലെ വസായിക്ക് സമീപത്തുള്ള ഗ്രാമത്തിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. പത്തൊമ്പത് വയസുള്ള തന്റെ സഹോദരിയുടെ ഫോണ്‍വിളിയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സഹോദരിയുമായി 16കാരന്‍ സ്ഥിരമായി വഴക്കടിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. പെണ്‍കുട്ടി ഉച്ചയ്ക്കും രാത്രിയിലും ദീര്‍ഘനേരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. പ്രതി കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഫോണ്‍ വിളികള്‍ നിര്‍ത്തണമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍വിളി തുടര്‍ന്നതോടെ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇവരുടെ മാതാപിതാക്കള്‍ ആരും സ്ഥലത്തില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. കുട്ടികളുടെ അമ്മ ബോറിവാലിയിലെ വീടുകളില്‍ ജോലി ചെയ്തു വരികയാണ്. അച്ഛന്‍ കഴിഞ്ഞ രണ്ടുമാസമായി സ്വദേശമായ ജല്‍ഗാവിലാണ്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കൂട്ടുകാരുടെ സഹായത്തോടെ മറവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പോലീസ് പിടിയിലായത്.