പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വിഷം കൊടുത്ത് കൊന്നു; പ്രതികളിലൊരാള്‍ വിഷം കഴിച്ചു

പതിനഞ്ചുകാരിയെ കുട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്നു. ഹരിയാനയിലെ ഫത്തേഹാബാദിനടുത്തുള്ള ബാട്ടു തെഹസില് ഗ്രാമത്തില് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവമുണ്ടായത്. വീടിനടുത്തുള്ള മൂന്ന് പേര് ചേര്ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും ശേഷം നിര്ബന്ധിച്ച് ഒരു മരുന്ന് കഴിപ്പിച്ചെന്നും പെണ്കുട്ടി മരണമൊഴിയായി പിതാവിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് അദ്ദേഹം പോലീസില് പരാതി നല്കി. മൂന്ന് പേര്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 | 

പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വിഷം കൊടുത്ത് കൊന്നു; പ്രതികളിലൊരാള്‍ വിഷം കഴിച്ചു

ഫത്തേഹാബാദ്: പതിനഞ്ചുകാരിയെ കുട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്നു. ഹരിയാനയിലെ ഫത്തേഹാബാദിനടുത്തുള്ള ബാട്ടു തെഹസില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവമുണ്ടായത്. വീടിനടുത്തുള്ള മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും ശേഷം നിര്‍ബന്ധിച്ച് ഒരു മരുന്ന് കഴിപ്പിച്ചെന്നും പെണ്‍കുട്ടി മരണമൊഴിയായി പിതാവിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. മൂന്ന് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച്ച വീട്ടിലെത്തിയപ്പോഴാണ് പിതാവ് മകളെ കാണാതായ വിവരം അറിയുന്നത്. കുറച്ചു നേരം അന്വേഷിച്ചപ്പോഴേക്കും രണ്ടു പേര്‍ വീട്ടിലെത്തി മകള്‍ക്ക് അപകടം പറ്റിയെന്നും ആശുപത്രിയിലാണെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇയാളോട് അര്‍ദ്ധബോധാവസ്ഥയില്‍ മകള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

പ്രതികളില്‍ ഒരാള്‍ അറസ്റ്റ് ഭയന്ന് വിഷം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടക്കുകയാണ് അതിനു ശേഷം മാത്രമായിരിക്കും പ്രതികളെ അറസ്റ്റ് ചെയ്യുക. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടി ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മധുബനിലെ ഫോറന്‍സിക് ലാബിലേക്കയച്ച ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാല്‍ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.