പരീക്ഷയില്‍ ജയിക്കാനുള്ള സഹായ വാഗ്ദാനങ്ങള്‍ നല്‍കി പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.

പത്താം ക്ലാസ് പരീക്ഷയില് വിജയിക്കാന് സഹായങ്ങള് വാഗ്ദാനം ചെയ്ത് പ്രിന്സിപ്പല് പതിനാറുകാരിയെ പീഡിപ്പിച്ചു. ഡമ്മി വിദ്യാര്ത്ഥിയെ വെച്ച് പരീക്ഷ എഴുതാന് സഹായിച്ച പ്രിന്സിപ്പല് സ്കൂളിന് സമീപത്തെ വീട്ടില് വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രിന്സിപ്പലിനെയും ഇയാളെ സഹായിച്ച രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 | 

പരീക്ഷയില്‍ ജയിക്കാനുള്ള സഹായ വാഗ്ദാനങ്ങള്‍ നല്‍കി പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.

ചണ്ഡീഗഡ്: പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതാന്‍ സഹായിച്ച പ്രിന്‍സിപ്പല്‍ സ്‌കൂളിന് സമീപത്തെ വീട്ടില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെയും ഇയാളെ സഹായിച്ച രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ചു. പരീക്ഷ നടക്കുന്ന സമയത്ത് സ്‌കൂളിന് അടുത്തുള്ള വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി പ്രിന്‍സിപ്പല്‍ പീഡനത്തിനിരയാക്കുകയായിരുന്നു.

കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിയ രണ്ട് സ്ത്രീകളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം പ്രിന്‍സിപ്പലിന് കൈക്കൂലി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍കഥയാവുകയാണ്. നേരത്തെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായിരുന്നു.