മീ ടൂ ആരോപണം; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കില്ല

മീ ടൂ ക്യാംപെയിനില് ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ.അക്ബര് രാജിവെക്കില്ല. അദ്ദേഹവുമായി അടുത്ത നില്ക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. വിദേശപര്യടനത്തിലായിരുന്ന മന്ത്രി മീ ടൂ ആരോപണങ്ങള് ഉയര്ന്നതോടെ രാജ്യത്തേക്ക് തിരിച്ചെത്തിയിരുന്നു. മുന് മാധ്യമപ്രവര്ത്തകന് കൂടിയായ അക്ബറിനെതിരെ 12 സ്ത്രീകളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല് തനിക്കെതിരായി ഉയര്ന്ന ആരോപണങ്ങള് കെട്ടിച്ചമച്ചതാണെന്നും വാസ്തവവിരുദ്ധമാണെന്നും എം.ജെ.അക്ബര് പ്രതികരിച്ചു. ഇക്കാരണത്താല് രാജിവെക്കില്ല. തെളിവുകളില്ലാത്ത ആരോപണങ്ങള് ഉന്നയിക്കുന്ന രീതി വൈറല് പനിപോലെ പടരുകയാണെന്നും അക്ബര് പറഞ്ഞു.
 | 

മീ ടൂ ആരോപണം; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കില്ല

ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിനില്‍ ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെക്കില്ല. അദ്ദേഹവുമായി അടുത്ത നില്‍ക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശപര്യടനത്തിലായിരുന്ന മന്ത്രി മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ രാജ്യത്തേക്ക് തിരിച്ചെത്തിയിരുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ 12 സ്ത്രീകളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വാസ്തവവിരുദ്ധമാണെന്നും എം.ജെ.അക്ബര്‍ പ്രതികരിച്ചു. ഇക്കാരണത്താല്‍ രാജിവെക്കില്ല. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി വൈറല്‍ പനിപോലെ പടരുകയാണെന്നും അക്ബര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ തിരികെയെത്തിയ ശേഷം ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് തന്നെ രാജിയുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് ബി.ജെ.പി നേതൃത്വം അക്ബറിന് നല്‍കിയ നിര്‍ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെ അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരേയുള്ള പരാതികള്‍ അന്വേഷിക്കാന്‍ നാല് മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയെ വനിതാ ശിശുക്ഷേമ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. സ്മൃതി ഇറാനി, മേനകാ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.