ഞാന്‍ അങ്ങയെ ഒരിക്കല്‍ക്കൂടി അപ്പാ എന്ന് വിളിച്ചോട്ടോ! കലൈഞ്ജര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് സ്റ്റാലിന്റെ വാക്കുകള്‍
ചെന്നൈ: കരുണാനിധിയെ തന്റെ മക്കള്ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മകന് സ്റ്റാലിന് അച്ഛനെക്കുറിച്ച് പറഞ്ഞ അവസാന വാക്കുകള്. പിതാവിനൊപ്പം രാഷ്ട്രീയ ബാലപാഠങ്ങള് പഠിച്ച സ്റ്റാലിന് ഇന്ന് ഡി.എം.കെയുടെ മുതിര്ന്ന നേതാവാണ്. കരുണാനിധിയിലെ രാഷ്ട്രീയ നേതാവിനെ ഇഷ്ടപ്പെട്ട സ്റ്റാലിന്റെ പിതൃസ്നേഹം വ്യക്തമാക്കുന്നതാണ് അന്ത്യോപചാരം അര്പ്പിച്ച ട്വിറ്ററില് എഴുതിയ വാക്കുകള്‍.
അപ്പാ അവസാനമായി ഞാന്‍ അങ്ങയെ ഒരിക്കല്‍ക്കൂടി അപ്പാ എന്ന് വിളിച്ചോട്ടോ! ഞാനെപ്പോഴും അങ്ങയെ തലൈവരേ എന്നാണല്ലോ വിളിച്ചിരുന്നത്. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങ് പറഞ്ഞു എന്റെ സമാധിസ്ഥലത്ത് ഈ വാക്കുകളുണ്ടാകണമെന്ന്. ‘വിശ്രമമില്ലാതെ ജോലി ചെയ്ത വ്യക്തി ഇവിടെ വിശ്രമിക്കുന്നു’. തമിഴ്മക്കള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനായി എന്ന സംതൃപ്തിയോടെയാണോ അങ്ങ് പോകുന്നതെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
കലൈഞ്ജറിന്റെ പ്രിയപ്പെട്ട മക്കളിലൊരാളായിരുന്നു സ്റ്റാലിന്‍. തന്റെ രാഷ്ട്രീയ പിന്‍മുറക്കാരനായി സ്റ്റാലിനെയാണ് കലൈഞ്ചര്‍ കണ്ടിരുന്നത്. തലൈവരേ എന്നാണ് സ്റ്റാലിന്‍ കരുണാനിധിയെ അഭിസംബോധന ചെയ്തിരുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ച വ്യക്തികളിലൊരാളാണ് കലൈഞ്ജര്‍ കരുണാനിധി.
ஒரே ஒருமுறை இப்போதாவது ‘அப்பா’ என அழைத்து கொள்ளட்டுமா ‘தலைவரே’! pic.twitter.com/HWyMPkSmLj
— M.K.Stalin (@mkstalin) August 7, 2018