മോഡലിനെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചപ്പോള്‍; പ്രതി കുറ്റം സമ്മതിച്ചു

രാജസ്ഥാന് സ്വദേശിയായ മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസില് പ്രതി കുറ്റം സമ്മതിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാലാണ് താന് സുഹൃത്തും മോഡലുമായ മാനസി ദീക്ഷിതിനെ (20) കൊലപ്പെടുത്തിയതെന്ന് പ്രതി സെയ്ദ് പോലീസിന് മൊഴി നല്കി. തലയ്ക്ക് കസേരകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു.
 | 

മോഡലിനെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചപ്പോള്‍; പ്രതി കുറ്റം സമ്മതിച്ചു

മുംബൈ: രാജസ്ഥാന്‍ സ്വദേശിയായ മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാലാണ് താന്‍ സുഹൃത്തും മോഡലുമായ മാനസി ദീക്ഷിതിനെ (20) കൊലപ്പെടുത്തിയതെന്ന് പ്രതി സെയ്ദ് പോലീസിന് മൊഴി നല്‍കി. തലയ്ക്ക് കസേരകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതിയായ സെയ്തും മാനസിയും പരിചയപ്പെടുന്നത്. രാജസ്ഥാന്‍ സ്വദേശിനിയായ മാനസി മോഡലിംഗ് രംഗത്തേക്ക് കൂടുതലായി ശ്രദ്ധ ചെലുത്തുന്നതിനായാണ് മുംബൈയിലേക്ക് എത്തുന്നത്. ഫ്‌ളാറ്റിലെത്തിയ സെയ്ത് ലൈംഗികബന്ധത്തിന് മാനസിയെ നിര്‍ബന്ധിച്ചു. എന്നാല്‍ മാനസി വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. തുടര്‍ന്ന് സെയ്ദ് മാനസിയെ കസേര ഉപയോഗിച്ച് പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. കയറു കൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു.

മൃതദേഹവുമായി സെയ്ദ് സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറാണ് പോലീസിനെ വിവരമറിയിക്കുന്നത്. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതായും എയര്‍പോര്‍ട്ടിലേക്ക് ബുക്ക് ചെയ്തെങ്കിലും പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഡ്രൈവര്‍ പോലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെയ്ദിനെ പിടികൂടിയത്.