നരേന്ദ്ര മോഡി കൃഷ്ണന്റെ അവതാരമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ

പ്രധാനമന്ത്രി നരേന്ദ്ര മോഡി കൃഷ്ണന്റെ അവതാരമാണെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്എ ആയ ഗ്യാന്ദേവ് അഹൂജ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്ത് വര്ഷത്തിലേറെക്കാലം മോഡി രാജ്യം ഭരിക്കുമെന്നും വിവാദ പരാമര്ശങ്ങളിലൂടെ പ്രശസ്തനായ അഹൂജ പറഞ്ഞു.
 | 

നരേന്ദ്ര മോഡി കൃഷ്ണന്റെ അവതാരമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൃഷ്ണന്റെ അവതാരമാണെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ആയ ഗ്യാന്‍ദേവ് അഹൂജ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്ത് വര്‍ഷത്തിലേറെക്കാലം മോഡി രാജ്യം ഭരിക്കുമെന്നും വിവാദ പരാമര്‍ശങ്ങളിലൂടെ പ്രശസ്തനായ അഹൂജ പറഞ്ഞു.

മോഡി വിശിഷ്ട വ്യക്തിത്വമാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ അത് തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ ഭാവിയില്‍ ജനങ്ങള്‍ക്ക് അതിന് കഴിയുമെന്നും അഹൂജ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുടുംബ ഭരണമാണ് നെഹ്‌റു കുടുംബം നടത്തിയത്. മോഡി പക്ഷേ തന്റെ കുടുംബത്തെ ഔദ്യോഗിക വസതിയില്‍ പോലും കൊണ്ടുവന്നിട്ടില്ല.

നോട്ട് നിരോധനം, ജിഎസ്ടി, ജന്‍ധന്‍ മുതലായവ മോഡി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങളാണെന്നും അഹൂജ പറഞ്ഞു. ജെഎന്‍യു കോണ്ടം പരാമര്‍ശത്തിലൂടെ ശ്രദ്ധ നേടിയ അഹൂജ പശുവിവെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ തീവ്രവാദികള്‍ പെഹ്ലു ഖാനെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.