പഞ്ചാബ് നാഷണൽ ബാങ് തട്ടിപ്പ്; മുങ്ങിയ നീരവ് മോഡിയും നരേന്ദ്ര മോഡിയുമൊത്തുള്ള ചിത്രം പുറത്ത്; ട്വീറ്റ് ചെയ്ത് യെച്ചൂരി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടി രൂപ തട്ടിയ ശേഷം മുങ്ങിയ നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. രത്നവ്യാപാരിയായ നീരവ് മോഡി ദാവോസിൽ വെച്ച് നരേന്ദ്ര മോഡിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് യെച്ചൂരി പുറത്തു വിട്ടത്.
 | 

പഞ്ചാബ് നാഷണൽ ബാങ് തട്ടിപ്പ്; മുങ്ങിയ നീരവ് മോഡിയും നരേന്ദ്ര മോഡിയുമൊത്തുള്ള ചിത്രം പുറത്ത്; ട്വീറ്റ് ചെയ്ത് യെച്ചൂരി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടി രൂപ തട്ടിയ ശേഷം മുങ്ങിയ നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. രത്നവ്യാപാരിയായ നീരവ് മോഡി ദാവോസിൽ വെച്ച് നരേന്ദ്ര മോഡിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് യെച്ചൂരി പുറത്തു വിട്ടത്.

നീരവ് മോഡി രാജ്യം വിട്ടതായി അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് ചിത്രം ട്വിറ്ററിലെത്തിയത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ദാവോസിൽ വെച്ച് നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽവെച്ച് എടുത്ത ​ഗ്രൂപ്പ് ഫോട്ടോയിലാണ് നീരവ് മോഡി പ്രധാനമന്ത്രിക്കൊപ്പമുള്ളത്. ഇയാൾക്ക് ബെൽജിയം പാസ്പോർട്ടും സ്വന്തമായുണ്ടെന്നാണ് വിവരം.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ​ഗ്യാരന്റിയിൽ വിദേശ ബാങ്കുകളിൽ നിന്ന് കോടികൾ പിൻവലിച്ച ശേഷം തിരിച്ചടക്കാതെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബാങ്ക് ​ഗ്യാരന്റിയുടെ ഉറപ്പിൽ വൻ ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് ലെറ്റർ ഓഫ് കംഫർട്ട് ഉപയോ​ഗിച്ചായിരുന്നു തട്ടിപ്പ്. 2011 മുതൽ നടത്തിയ തട്ടിപ്പിൽ 11,343 കോടി രൂപയാണ് ഇയാളും കുടുംബവും സ്വന്തമാക്കിയത്.