ഫസല്‍ ബീമാ യോജന റാഫേലിനേക്കാള്‍ വലിയ അഴിമതി? ഗുണം ലഭിക്കുന്നത് റിലയന്‍സിനെന്ന് ആരോപണം

കേന്ദ്ര സര്ക്കാര് നടപ്പിലാക്കിയ ഫസല് ബീമാ യോജന റാഫേല് ഇടപാടിനേക്കാള് വലിയ അഴിമതിയെന്ന് ആരോപണം. 2016ല് അവതരിപ്പിച്ച ഈ പദ്ധതിയിലൂടെ നേട്ടം കൊയ്യുന്നത് റിലയന്സ് ഇന്ഷുറന്സ് ആണെന്ന് മാധ്യമപ്രവര്ത്തകനും ആക്ടിവിസ്റ്റുമായ പി.സായിനാഥ് ആരോപിക്കുന്നു. കേന്ദ്രസര്ക്കാര് നയങ്ങള് കര്ഷക വിരുദ്ധമാണ്. പ്രധാനമന്ത്രി ബീമാ ഫസല് യോജന റാഫേലിനേക്കാള് വലിയ അഴിമതിയാണ്. കര്ഷകര്ക്ക് വിള ഇന്ഷുറന്സ് നല്കാന് റിലയന്സ്, എസ്സാര് തുടങ്ങിയ കോര്പറേറ്റുകളെയാണ് സര്ക്കാര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സായിനാഥ് പറഞ്ഞു. വാര്ത്താ ഏജന്സിയായ ഇയാന്സ് ആണ് ഇത് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
 | 

ഫസല്‍ ബീമാ യോജന റാഫേലിനേക്കാള്‍ വലിയ അഴിമതി? ഗുണം ലഭിക്കുന്നത് റിലയന്‍സിനെന്ന് ആരോപണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഫസല്‍ ബീമാ യോജന റാഫേല്‍ ഇടപാടിനേക്കാള്‍ വലിയ അഴിമതിയെന്ന് ആരോപണം. 2016ല്‍ അവതരിപ്പിച്ച ഈ പദ്ധതിയിലൂടെ നേട്ടം കൊയ്യുന്നത് റിലയന്‍സ് ഇന്‍ഷുറന്‍സ് ആണെന്ന് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പി.സായിനാഥ് ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷക വിരുദ്ധമാണ്. പ്രധാനമന്ത്രി ബീമാ ഫസല്‍ യോജന റാഫേലിനേക്കാള്‍ വലിയ അഴിമതിയാണ്. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കാന്‍ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സായിനാഥ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഉദാഹരണം വിശദീകരിച്ചുകൊണ്ടാണ് സായിനാഥ് ഇത് വ്യക്തമാക്കുന്നത്. 2.8 ലക്ഷം കര്‍ഷകര്‍ സോയ കൃഷി നടത്തിയ ഒരു ജില്ലയില്‍ പ്രീമിയമായി 19.2 കോടി രൂപയാണ് അടച്ചത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ 77 കോടി രൂപ വീതവും നല്‍കി. ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 173 കോടി രൂപയാണ് റിലയന്‍സ ഇന്‍ഷുറന്‍സിന് ഇവിടെ നിന്ന് ലഭിച്ചത്. ഇവിടെ സമ്പൂര്‍ണ്ണ വിളനാശം ഉണ്ടാകുകയും ഇന്‍ഷുറന്‍സ് കമ്പനി 30 കോടി രൂപ നഷ്ടപരിഹാരം നല്‍കി. ബാക്കി വന്ന 143 കോടി ഒരു രൂപ പോലും നിക്ഷേപിക്കാതെ കമ്പനിക്ക് ലഭിച്ച ലാഭമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതേ മാതൃകയില്‍ ഇന്‍ഷുറന്‍സ് എടുത്ത മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച തുക കൂടി കണക്കിലെടുത്താല്‍ റിലയന്‍സിന് ലഭിച്ച തുക എത്ര വലുതാണെന്ന് ഊഹിക്കാം.

അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ കീഴിലുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ജമ്മു കാശ്മീരില്‍ നടപ്പാക്കിയ എംപ്ലോയീസ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയും വിവാദത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമായതോടെ ഗവര്‍ണര്‍ ഇടപെട്ട് പദ്ധതി റദ്ദാക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരങ്ങള്‍ ബിജെപി സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും സായിനാഥ് ആരോപിച്ചു. 1995 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 3.10 ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനു ശേഷമുള്ള കണക്കുകള്‍ ലഭ്യമല്ല. അവ പുറത്തുവിടാന്‍ സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യകളെയും പ്രശ്‌നങ്ങളെയും കുറിച്ച് പഠിക്കാന്‍ 2004ല്‍ നിലവില്‍ വന്ന കമ്മീഷനാണ് ഇത്. നവംബര്‍ 29-30 തിയതികളിലായിരിക്കും മാര്‍ച്ച് നടത്തുക. ജിഎസ്ടി നടപ്പാക്കാന്‍ പാര്‍ലമെന്റിന് അര്‍ദ്ധരാത്രി യോഗം ചേരാമെങ്കില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചചെയ്തുകൂടാ എന്നും അദ്ദേഹം ചോദിച്ചു.