മോഡി ഞങ്ങളുടെ ഡാഡിയെന്ന് തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി

നരേന്ദ്ര മോഡി തങ്ങളുടെ ഡാഡിയാണെന്ന് എഐഎഡിംഎംകെ മന്ത്രി. തമിഴ്നാട് ക്ഷീരവികസന വകുപ്പുമന്ത്രി കെ.ടി രാജേന്ദ്ര ബാലാജിയാണ് മോഡി സ്തുതികളുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി എഐഎഡിഎംകെ പ്രവര്ത്തകര്ക്ക് പിതാവിനെപ്പോലെയാണ്, അദ്ദേഹം ഇന്ത്യയുടെ അച്ഛനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഞങ്ങള് അംഗീകരിക്കുന്നുവെന്ന് ബാലാജി പറഞ്ഞു.
 | 
മോഡി ഞങ്ങളുടെ ഡാഡിയെന്ന് തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി

ചെന്നൈ: നരേന്ദ്ര മോഡി തങ്ങളുടെ ഡാഡിയാണെന്ന് എഐഎഡിംഎംകെ മന്ത്രി. തമിഴ്നാട് ക്ഷീരവികസന വകുപ്പുമന്ത്രി കെ.ടി രാജേന്ദ്ര ബാലാജിയാണ് മോഡി സ്തുതികളുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പിതാവിനെപ്പോലെയാണ്, അദ്ദേഹം ഇന്ത്യയുടെ അച്ഛനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ബാലാജി പറഞ്ഞു.

എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിത ബിജെപിയുമായുള്ള സഖ്യം വേണ്ടെന്ന നിലപാടെടുത്തയാളാണ്. പിന്നെയെന്തുകൊണ്ടാണ് പാര്‍ട്ടി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

അമ്മയുടെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും ആ മഹദ് വ്യക്തിത്വത്തിന്റെ അസാന്നിധ്യത്തില്‍ മോഡിയെ ഞങ്ങള്‍ അച്ഛനായി കാണുന്നുവെന്നാണ് ബാലാജി പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ-ബിജെപി സഖ്യമാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്.