അലോക് വര്‍മ്മയെ മാറ്റിയത് റാഫേല്‍ അന്വേഷണം അട്ടിമറിക്കാന്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി

സി.ബി.ഐ ഡയറക്ടര് സ്ഥാനത്ത് നിന്ന് അലോക് വര്മയെ നീക്കിയത് റാഫേല് അന്വേഷണം അട്ടിമറിക്കാനാണെന്ന് കോണ്ഗ്രസ് അദ്ധ്യക്ഷന് രാഹുല്ഗാന്ധി. സമാന ആരോപണം ഉന്നയിച്ച് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിരുന്നു. അലോക് റാഫേല് ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. റാഫേലുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യം മാത്രമേ കേന്ദ്ര നീക്കത്തിന് പിന്നിലുള്ളുവെന്നും രാഹുല് വ്യക്തമാക്കി.
 | 

അലോക് വര്‍മ്മയെ മാറ്റിയത് റാഫേല്‍ അന്വേഷണം അട്ടിമറിക്കാന്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി

ജല്‍വാര്‍: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കിയത് റാഫേല്‍ അന്വേഷണം അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സമാന ആരോപണം ഉന്നയിച്ച് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിരുന്നു. അലോക് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. റാഫേലുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യം മാത്രമേ കേന്ദ്ര നീക്കത്തിന് പിന്നിലുള്ളുവെന്നും രാഹുല്‍ വ്യക്തമാക്കി.

2017ലാണ് ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന അലോക് വര്‍മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. അലോകിന്റെ നിയമനത്തെ എതിര്‍ത്തുകൊണ്ട് സ്‌പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരസ്യമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അസ്താന പരാതി നല്‍കുകയും ചെയ്തു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തിലുണ്ടായ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന് പിന്നീട് തലവേദനയായി മാറുകയും ചെയ്തു. അസ്താനയോട് നിര്‍ബന്ധ അവധിയില്‍ പ്രവേശിക്കാനാണ് പ്രധാമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്

പ്രധാനപ്പെട്ട കേസുകളില്‍ വരെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇത് പരിഹരിക്കുന്നതിനാണ് അലോക് വര്‍മയെ നീക്കിയതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു സിബിഐ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെന്നും, ഇത് അന്വേഷണം സുതാര്യമാക്കുന്നതിനാണെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നു.