അയോധ്യ; ഇസ്ലാം വിശ്വാസികളുടെ ആരാധനയ്ക്ക് പള്ളി അനിവാര്യമോ എന്ന കേസ് വിശാല ബെഞ്ചിന് വിടില്ല
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ഇസ്ലാം വിശ്വാസികളുടെ ആരാധനയ്ക്ക് പള്ളി അനിവാര്യമാണോ എന്ന വിഷയം വിശാസ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. 1994ലെ ഇസ്മായില് ഫറൂഖി കേസിലെ വിധി ഏഴംഗ ബെഞ്ചിന് വിടേണ്ടതില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഈ ആവശ്യമുന്നയിച്ച് സുന്നി വഖഫ് ബോര്ഡും മുസ്ലീം സംഘടനകളും നല്കിയ ഹര്ജികള് കോടതി തള്ളി.
ഇസ്മായില്‍ ഫറൂഖി കേസില്‍ പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം ആ കേസില്‍ മാത്രമാണ് ബാധകമെന്നും കോടതി വ്യക്തമാക്കി. മോസ്‌ക് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് 1994 ഒക്ടോബര്‍ 24ലെ വിധിയില്‍ പറഞ്ഞിരുന്നത്.
അയോധ്യ കേസിനെ ഈ പരാമര്‍ശം ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ക്ക് തുല്യ പ്രാധാന്യമാണെന്ന് ബെഞ്ചിലെ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. അതേ സമയം ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിച്ചു.
ബാബറി മസ്ജിദ് തര്‍ക്കക്കേസില്‍ മൂന്നംഗ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കുമെന്നും കോടതി അറിയിച്ചു. ഒക്ടോബര്‍ 39നാണ് കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.