നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

നിരോധിക്കപ്പെട്ട നോട്ടുകളില് 99.3 ശതമാനവും തിരികെയെത്തിയതായി റിസര്വ് ബാങ്ക്. 2017-18 വര്ഷത്തെ വാര്ഷിക റിപ്പോര്ട്ടിലാണ് ഈ പരാമര്ശമുള്ളത്. കള്ളപ്പണം ഇല്ലാതാക്കാന് എന്ന പേരിലായിരുന്നു എന്ഡിഎ സര്ക്കാര് നോട്ടുകള് നിരോധിച്ചത്. 2016 നവംബര് എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള് പ്രധാനമന്ത്രി അവകാശപ്പെട്ടത് കള്ളപ്പണം ഇല്ലാതാക്കാനാണ് ഈ നടപടിയെന്നായിരുന്നു.
 | 

നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. കള്ളപ്പണം ഇല്ലാതാക്കാന്‍ എന്ന പേരിലായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ചത്. 2016 നവംബര്‍ എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത് കള്ളപ്പണം ഇല്ലാതാക്കാനാണ് ഈ നടപടിയെന്നായിരുന്നു.

നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ളവ തിരികെയെത്തി. 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു നിരോധിക്കപ്പെട്ടത്. ഇനി 10,720 കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരികെയെത്താനുള്ളു. തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലികള്‍ അവസാനിച്ചതായും വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കറന്‍സി വേരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റം എ്‌ന സംവിധാനം ഉപയോഗിച്ചായിരുന്നു നോട്ടെണ്ണല്‍ നടത്തിയത്. ഇതിനു ശേഷം നിരോധിക്കപ്പെട്ട നോട്ടുകള്‍ നശിപ്പിക്കുകയും ചെയ്തു.