ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ മിക്കവയും വ്യാജം! വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ആള്ക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് പുറത്തു വരുന്ന വാര്ത്തകള് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര് അബ്ബാസ് നഖ്വി.
 | 
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ മിക്കവയും വ്യാജം! വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യടുഡേയോട് നടത്തിയ പ്രതികരണത്തിലാണ് വിവാദ പരാമര്‍ശം. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് നഖ്വി പറഞ്ഞു.

1947ന് ശേഷവും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ശിക്ഷയനുഭവിച്ച് വരികയാണെന്ന സമാജ് വാദി പാര്‍ട്ടി എംപി അസം ഖാന്റെ പ്രസ്താവനയിലുള്ള പ്രതികരണത്തിലാണ് നഖ്വി ഇങ്ങനെ പറഞ്ഞത്. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോയിരുന്നെങ്കില്‍ ഈ ശിക്ഷ അനുഭവിക്കേണ്ടി വരികയില്ലായിരുന്നുവെന്നും ഇന്ത്യയെ സ്വന്തം രാജ്യമായി കരുതിയതിനാലാണ് അവര്‍ പാകിസ്ഥാനിലേക്ക് പോകാതിരുന്നതെന്നുമാണ് അസം ഖാന്‍ പറഞ്ഞത്.

സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്ത്യയില്‍ ഞങ്ങള്‍ വളരെ നാണക്കേടിലാണ് ജീവിക്കുന്നത്. ഇതില്‍ ലജ്ജയുണ്ടെന്നു ഖാന്‍ കൂട്ടിച്ചേര്‍ത്തു. നഖ്വിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നഖ്വിക്ക് അറിയില്ലെന്ന് സുര്‍ജേവാല പറഞ്ഞു.