സദസില്‍ സ്ത്രീകള്‍; പ്രസംഗവേദിയില്‍ നിന്ന് ആത്മീയ പ്രഭാഷകന്‍ ഇറങ്ങിപ്പോയി; പരിപാടി സംഘടിപ്പിച്ചത് ഐഎംഎ

സദസിന്റെ മുന്നിരയില് സ്ത്രീകളെ കണ്ടതിനെത്തുടര്ന്ന് ആത്മീയ പ്രഭാഷകന് പ്രസംഗവേദിയില് നിന്ന് ഇറങ്ങിപ്പോയി.
 | 
സദസില്‍ സ്ത്രീകള്‍; പ്രസംഗവേദിയില്‍ നിന്ന് ആത്മീയ പ്രഭാഷകന്‍ ഇറങ്ങിപ്പോയി; പരിപാടി സംഘടിപ്പിച്ചത് ഐഎംഎ

ജയ്പൂര്‍: സദസിന്റെ മുന്‍നിരയില്‍ സ്ത്രീകളെ കണ്ടതിനെത്തുടര്‍ന്ന് ആത്മീയ പ്രഭാഷകന്‍ പ്രസംഗവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ജയ്പൂരില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഓള്‍ രാജസ്ഥാന്‍ ഇന്‍ സര്‍വീസ് ഡോക്ടേഴ്‌സ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് സ്വാമി ഗ്യാന്‍വാത്സല്യ എന്ന മോട്ടിവേഷണല്‍ പ്രസംഗകന്‍ ഇറങ്ങിപ്പോയത്. പ്രസംഗിക്കുമ്പോള്‍ സദസിന്റെ ആദ്യ മൂന്നു നിരകളില്‍ സ്ത്രീകള്‍ പാടില്ലെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നാമത്തെ നിരയില്‍ സ്ത്രീകള്‍ ഇരുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ പ്രസംഗിക്കാതെ ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ട്.

രാജ് മെഡികോണ്‍ 2019 എന്ന പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച ഗ്യാന്‍വാത്സല്യയുടെ പ്രസംഗം സംഘടിപ്പിച്ചിരുന്നത്. സദസിന്റെ ആദ്യ മൂന്നു നിരകളില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ലെന്ന് ഇയാള്‍ സംഘാടകരോട് പറഞ്ഞിരുന്നു. സ്റ്റേജിന് പിന്നില്‍ എത്തിയപ്പോള്‍ ഇത് അനൗണ്‍സ് ചെയ്യണമെന്ന് പ്രഭാശഷകന്‍ സംഘാടകരോട് ആവശ്യപ്പെട്ടു. ആദ്യത്തെ ഏഴു നിരകളില്‍ സ്ത്രീകള്‍ ഇരിക്കരുതെന്നായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതോടെ വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. പരിപാടി ബഹിഷ്‌കരിക്കുകയാണെന്നും ചിലര്‍ പ്രഖ്യാപിച്ചു.

ഇതോടെ ആദ്യ മൂന്നു നിരകളില്‍ സ്ത്രീകള്‍ ഇരിക്കരുത് എന്ന ‘ഇളവ്’ നല്‍കി. ഇത്തരമൊരു നിബന്ധനയുടെ ആവശ്യമെന്താണെന്ന ചോദ്യവുമായി വനിതാ ഡോക്ടര്‍മാര്‍ വീണ്ടും രംഗത്തെത്തിയതോടെ ആദ്യത്തെ രണ്ടു നിര സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിര്‍ദേശം സംഘാടകരുടെ ഭാഗത്തു നിന്നെത്തി. ഇത് അംഗീകരിക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും ഗ്യാന്‍വാത്സല്യ പ്രസംഗിക്കാന്‍ നില്‍ക്കാതെ സ്ഥലം വിടുകയായിരുന്നു. സ്ത്രീകള്‍ മുന്‍നിരയില്‍ ഇരുന്നതാണ് സ്വാമി പോകാന്‍ കാരണമെന്നാണ് ഓള്‍ രാജസ്ഥാന്‍ ഇന്‍ സര്‍വീസ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പ്രതികരിച്ചത്.