തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ കീഴുദ്യോഗസ്ഥന് കളക്ടറുടെ നിര്‍ദേശം

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് അനുകൂലമായി പ്രവര്ത്തിക്കണമെന്ന കീഴുദ്യോഗസ്ഥന് നിര്ദേശം നല്കിയ കളക്ടറുടെ വാട്ട്സാപ്പ് സന്ദേശം വിവാദമാകുന്നു. മധ്യപ്രദേശിലെ ഷഹ്ദോള് ജില്ലാ കളക്ടറായ അനുഭ ശ്രീവാസ്തവ, ഡെപ്യൂട്ടി കളക്ടര് പൂജ തിവാരിക്കാണ് വാട്സാപ്പ് വഴി ബി.ജെ.പിക്ക് അനുകൂലമായി പ്രവര്ത്തിക്കണമെന്ന് നിര്ദേശം നല്കിയത്.
 | 
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ കീഴുദ്യോഗസ്ഥന് കളക്ടറുടെ നിര്‍ദേശം

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന കീഴുദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയ കളക്ടറുടെ വാട്ട്‌സാപ്പ് സന്ദേശം വിവാദമാകുന്നു. മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലാ കളക്ടറായ അനുഭ ശ്രീവാസ്തവ, ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്കാണ് വാട്‌സാപ്പ് വഴി ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.

ജോലിയില്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നെങ്കില്‍ ജയ്ത്പൂര്‍ ജില്ലയില്‍ ബിജെപിയുടെ വിജയത്തിന് വേണ്ടി പരിശ്രമിക്കണമെന്ന് അനുഭ പറയുന്നു. എസ്ഡിഎമ്മായി സ്ഥാനക്കയറ്റം നല്‍കാമെന്ന വാഗ്ദാനവും അനുഭ നല്‍കുന്നുണ്ട്. കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഭാവിയില്‍ തനിക്കെന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് പൂജ ചോദിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും പേടിക്കേണ്ടെന്നും അനുഭ മറുപടി പറയുന്നതും ചാറ്റിലുണ്ട്.

ഇരുവരുടെയും വാട്‌സാപ്പ് ചാറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരി തന്നെയാണ് വാട്ട്‌സാപ്പ് ചാറ്റ് പുറത്തുവിട്ടതെന്നും വാര്‍ത്തകളുണ്ട്. അതേസമയം, വാട്സ്ആപ്പ് ചാറ്റ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് പൂജ തിവാരി പൊലീസില്‍ പരാതി നല്‍കി. ഐടി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ ഉപയോഗിച്ച് മധ്യപ്രദേശില്‍ ബി.ജെ.പി അട്ടിമറിക്ക് ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.