ധോണി ബിജെപിയിലേക്ക്? ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി

മഹേന്ദ്രസിങ് ധോണി ക്രിക്കറ്റില് നിന്ന് വിരമിച്ച ശേഷം ബിജെപിയില് ചേരുമെന്ന് മുന് കേന്ദ്രമന്ത്രി.
 | 
ധോണി ബിജെപിയിലേക്ക്? ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി. ബിജെപി നേതാവായ സഞ്ജയ് പാസ്വാനാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ധോണിയുമായി ഇക്കാര്യത്തില്‍ ഏറെക്കാലമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും പാസ്വാന്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടീം നരേന്ദ്ര മോദിക്കൊപ്പം പുതിയ ഇന്നിംഗ്‌സിന് ധോണി തുടക്കമിടുമെന്നാണ് പാസ്വാന്റെ വാക്കുകള്‍.

റിട്ടയര്‍ ചെയതതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ ധോണി തീരുമാനം എടുക്കുക. തന്റെ സുഹൃത്താണ് അദ്ദേഹമെന്നും ദീര്‍ഘനാളായി അദ്ദേഹത്തെ അറിയാമെന്നും പാസ്വാന്‍ പറഞ്ഞു. അദ്ദേഹം ബിജെപിയില്‍ തന്നെ ചേരുമെന്നാണ് പ്രത്യാശയെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ പ്രമുഖരെ സന്ദര്‍ശിച്ചിരുന്നു. അമിത്ഷാ ധോണിയെ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തു വന്നപ്പോള്‍ ധോണി ബിജെപിയിലേക്കാണെന്ന അഭ്യൂഹം പരന്നിരുന്നു. ഇക്കാര്യം പിന്നീട് ധോണിയുടെ മാനേജര്‍ നിഷേധിക്കുകയായിരുന്നു.