മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി; പരാതിയുമായി എം.എസ്.ധോണി
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും താരവുമായ എം.എസ്.ധോണിയുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഡല്‍ഹി ദ്വാരകയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിനിടെയാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഡല്‍ഹി പോലീസിന് ധോണി പരാതി നല്കി.
Mar 19, 2017, 17:08 IST
| ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും താരവുമായ എം.എസ്.ധോണിയുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഡല്‍ഹി ദ്വാരകയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിനിടെയാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഡല്‍ഹി പോലീസിന് ധോണി പരാതി നല്കി.
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് സെമി ഫൈനല്‍ കളിക്കാന്‍ ഝാര്‍ഖണ്ഡ് ടീമിനൊപ്പം എത്തിയതായിരുന്നു ധോണി. ഇവര്‍ താമസിച്ചിരുന്ന വെല്‍കം ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ധോണിയും ടീമംഗങ്ങളും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ബംഗാളുമായി നടക്കാനിരുന്ന മാച്ച് സംഭവത്തെത്തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.