ശമ്പളം തടഞ്ഞുവെച്ചു; യൂണിഫോമില്‍ പിച്ചയെടുക്കുമെന്ന് പോലീസുകാരന്‍

അപകടത്തില്പ്പെട്ട ഭാര്യയുടെ ചികിത്സ ആവശ്യങ്ങള്ക്കായി ഒമ്പതു ദിവസം ലീവെടുത്ത കോണ്സ്റ്റബിളിനെതിരെ മുബൈ പോലീസിന്റെ പ്രതികാര നടപടി. ജ്ഞാനേശ്വര് അഹിരോ എന്ന പോലീസുകാരന് ശമ്പളം നല്കേണ്ടതില്ലെന്നാണ് അധികൃതര് നല്കിയിരിക്കുന്ന നിര്ദേശം. ശമ്പളം ലഭിക്കാതിരുന്നതോടെ കുടുംബം പുലര്ത്താന് പോലീസ് യൂണിഫോമില് പിച്ചയെടുക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഉന്നത പോലീസ് ഓഫീസര്ക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഡിഎന്എയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
 | 

ശമ്പളം തടഞ്ഞുവെച്ചു; യൂണിഫോമില്‍ പിച്ചയെടുക്കുമെന്ന് പോലീസുകാരന്‍

മുംബൈ: അപകടത്തില്‍പ്പെട്ട ഭാര്യയുടെ ചികിത്സ ആവശ്യങ്ങള്‍ക്കായി ഒമ്പതു ദിവസം ലീവെടുത്ത കോണ്‍സ്റ്റബിളിനെതിരെ മുബൈ പോലീസിന്റെ പ്രതികാര നടപടി. ജ്ഞാനേശ്വര്‍ അഹിരോ എന്ന പോലീസുകാരന് ശമ്പളം നല്‍കേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ശമ്പളം ലഭിക്കാതിരുന്നതോടെ കുടുംബം പുലര്‍ത്താന്‍ പോലീസ് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഉന്നത പോലീസ് ഓഫീസര്‍ക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഡിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രായമായ മാതാപിതാക്കളും നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ശമ്പളമല്ലാതെ തനിക്ക് വേറെ മാര്‍ഗങ്ങളില്ലെന്ന് ജ്ഞാനേശ്വര്‍ വ്യക്തമാക്കുന്നു. നിലവില്‍ ബാങ്ക് ലോണ്‍ അടയ്ക്കാനുണ്ട്. കഴിഞ്ഞ രണ്ട് മാസമായി അത് മുടങ്ങിക്കിടക്കുകയാണ്. ശമ്പളം നല്‍കേണ്ടതില്ലെന്ന് മേല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടതായിട്ടാണ് അന്വേഷിച്ചപ്പോള്‍ മനസിലായതെന്നും ജ്ഞാനേശ്വര്‍ പറയുന്നു.

മാര്‍ച്ച് മാസം 20നാണ് ഭാര്യയുടെ കാലിന് പരിക്കേറ്റതോടെയാണ് ജ്ഞാനേശ്വര്‍ അഹിരോ അവധിക്ക് അപേക്ഷിച്ചത്. 22 വരെ മൂന്നു ദിവസമായിരുന്നു ലീവെടുത്തത്. പിന്നീട് യൂണിറ്റ് ഇന്‍ ചാര്‍ജിനെ ഫോണില്‍ വിളിച്ച് അഞ്ചു ദിവസം അടിയന്തിര അവധി കൂടി ആവശ്യപ്പെട്ടു. പിന്നീട് ജോലിയില്‍ തിരികെ ചേര്‍ന്നതിന് ശേഷം മുതല്‍ ശമ്പളം ലഭ്യമായിട്ടില്ല. ലീവെടുത്തതിനുള്ള പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.