മോദിയെ കള്ളന്‍മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച സംഭവം; രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ സമന്‍സ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമാന്ഡര് ഇന് തീഫ് (കള്ളന്മാരുടെ കമാന്ഡര്) എന്ന് വിളിച്ച സംഭവത്തില് രാഹുല് ഗാന്ധിക്ക് സമന്സ്.
 | 
മോദിയെ കള്ളന്‍മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച സംഭവം; രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ സമന്‍സ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമാന്‍ഡര്‍ ഇന്‍ തീഫ് (കള്ളന്‍മാരുടെ കമാന്‍ഡര്‍) എന്ന് വിളിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മുംബൈയിലെ ഗിര്‍ഗാം മെട്രോപോളിറ്റന്‍ കോടതിയാണ് രാഹുലിന് സമന്‍സ് അയച്ചത്. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിലാണ് മോദിയെ പേരെടുത്ത് പറയാതെ കമാന്‍ഡര്‍ ഇന്‍ തീഫ് എന്ന് രാഹുല്‍ വിശേഷിപ്പിച്ചത്. രാഹുലിന്റെ പരാമര്‍ശം പ്രധാനമന്ത്രിയെ മാത്രമല്ല ബിജെപി പ്രവര്‍ത്തകരെ മൊത്തം പരിഹസിക്കുന്ന വിധത്തിലുള്ളതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കാവല്‍ക്കാരന്‍ കള്ളനാണ് എന്നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്റെ പ്രചാരണ പ്രസംഗങ്ങളിലെ സ്ഥിരം പ്രയോഗം. റഫാല്‍ അഴിമതിയാരോപണം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രചാരണം.