ഹൈദരാബാദില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു; കാഴ്ചക്കാരായി പോലീസ്; ലാത്തിയെടുക്കാന്‍ പോയെന്ന് ന്യായീകരണം

കൊലക്കേസില് പ്രതിയായ ആളെ നഗരമധ്യത്തില് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. പോലീസുകാര് നോക്കിനില്ക്കെയാണ് കൊലപാതകം നടന്നത്. രാജേന്ദ്ര നഗറില് തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. മൂന്ന് പോലീസുകാരും ,ബൈറാബാദ് പോലീസിന്റെ ഒരു പട്രോള് വാഹനവും സമീപത്തുണ്ടായിട്ടും കുറ്റകൃത്യം തടയാന് പോലീസ് ശ്രമിച്ചില്ലെന്ന് സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ട സംഭവത്തിന്റെ വീഡിയോകള് വ്യക്തമാക്കുന്നു. രമേഷ് എന്ന യാളാണ് കൊല്ലപ്പെട്ടത്. മഹേഷ് ഗൗഡ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഒരു ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ച കേസില് മുഖ്യപ്രതിയാണ് ഇയാള്.
 | 

ഹൈദരാബാദില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു; കാഴ്ചക്കാരായി പോലീസ്; ലാത്തിയെടുക്കാന്‍ പോയെന്ന് ന്യായീകരണം

ഹൈദരാബാദ്: കൊലക്കേസില്‍ പ്രതിയായ ആളെ നഗരമധ്യത്തില്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് കൊലപാതകം നടന്നത്. രാജേന്ദ്ര നഗറില്‍ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. മൂന്ന് പോലീസുകാരും ,ബൈറാബാദ് പോലീസിന്റെ ഒരു പട്രോള്‍ വാഹനവും സമീപത്തുണ്ടായിട്ടും കുറ്റകൃത്യം തടയാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിന്റെ വീഡിയോകള്‍ വ്യക്തമാക്കുന്നു. രമേഷ് എന്ന യാളാണ് കൊല്ലപ്പെട്ടത്. മഹേഷ് ഗൗഡ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഒരു ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ച കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

ഈ കേസില്‍ കോടതിയില്‍ ഹാജരായ ശേഷം തിരികെ വരുമ്പോള്‍ രണ്ടു പേര്‍ രമേഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം പിന്തിരിഞ്ഞ കൊലയാളി വീണ്ടും എത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം ആക്രമണം കണ്ട പോലീസുകാര്‍ ലാത്തിയെടുക്കാന്‍ പോയിരിക്കുകയായിരുന്നുവെന്നും തിരിച്ചെത്തിയപ്പോള്‍ രമേഷ് കൊല്ലപ്പെട്ടിരുന്നുവെന്നുമാണ് പോലീസിന്റെ ന്യായീകരണം.

രമേഷ് കൊല്ലപ്പെടുന്നതുവരെ ആക്രമണം തുടര്‍ന്ന കൊലയാളി അതിനു ശേഷം സിനിമാ സ്റ്റൈലില്‍ കയ്യുയര്‍ത്തി വീശിക്കാണിച്ചുകൊണ്ടാണ് അവിടെ നിന്നും പോയത്. പ്രതികളെ രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രമേഷ് കൊലപ്പെടുത്തിയ മഹേഷ് ഗൗഡിന്റെ പിതാവ് കൃഷ്ണ ഗൗഡും അടുത്ത ബന്ധുവായ ലക്ഷ്മണ്‍ ഗൗഡുമാണ് പ്രതികള്‍. മഴു ഉപയോഗിച്ചാണ് ഇവര്‍ രമേഷിനെ ആക്രമിച്ചത്.