മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നുവെന്ന് ബിജെപി എംഎല്‍എ; ഫോണ്‍ സന്ദേശം പുറത്ത്

മുസ്ലീങ്ങള് വൈദ്യുതി മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്എ. ഉത്തര്പ്രദേശ് എംഎല്എയായ സഞ്ജയ് ഗുപ്തയുടേതാണ് ആരോപണം. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ഇയാള് നടത്തിയ ഫോണ് സംഭാഷണങ്ങളിലാണ് ആരോപണമുള്ളത്. വൈദ്യുതി മോഷ്ടിക്കുന്നവര്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഫോണ് സന്ദേശമാണ് പുറത്തു വന്നത്.
 | 

മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നുവെന്ന് ബിജെപി എംഎല്‍എ; ഫോണ്‍ സന്ദേശം പുറത്ത്

ലക്‌നൗ: മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശ് എംഎല്‍എയായ സഞ്ജയ് ഗുപ്തയുടേതാണ് ആരോപണം. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ഇയാള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലാണ് ആരോപണമുള്ളത്. വൈദ്യുതി മോഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശമാണ് പുറത്തു വന്നത്.

വകുപ്പിലെ എന്‍ജിനീയറെ വിളിച്ച് എംഎല്‍എ ശാസിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. എത്ര മുസ്ലീങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഗുപ്ത ഇതില്‍ ചോദിക്കുന്നു. എന്‍ജിനീയര്‍ തന്നെയാണ് ഈ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത്.

ഏപ്രില്‍ ഒന്നു മുതല്‍ എത്ര മുസ്ലീങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നതിന്റെ കണക്കുകള്‍ തനിക്കു വേണമെന്നും ഇല്ലെങ്കില്‍ സ്ഥലം മാറ്റുമെന്നുമാണ് ഭീഷണി. മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നതിനെക്കുറിച്ച് അറിയണമെങ്കില്‍ അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോയി നോക്കണമെന്ന ഉപദേശവും എംഎല്‍എയുടെ വകയായുണ്ട്.

ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങള്‍ എത്ര മുസ്ലീങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു എന്നുള്ളതിന്റെ കണക്കുകള്‍ എനിക്ക് വേണം. ഇല്ലെങ്കില്‍ നിങ്ങളെ സ്ഥലം മാറ്റും. മുസ്ലീങ്ങള്‍ എത്രമാത്രം വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്ന് അറിയണമെങ്കില്‍ അവര്‍ താമസിക്കുന്ന പ്രദേശത്ത് പോയി നോക്കണമെന്നുമായിരുന്നു എംഎല്‍എ എന്‍ജിനീയറോട് പറഞ്ഞത്.

ഹിന്ദുക്കള്‍ ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്. ഹൈന്ദവരെയും വ്യവസായികളെയും നിങ്ങള്‍ അപമാനിക്കുകയാണെന്നും ഗുപ്ത പറയുന്നു. ചില സ്ഥാപനങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് എംഎല്‍എ എന്‍ജിനീയറെ വിളിച്ചത്.