മൈസൂരു കൂട്ടബലാത്സംഗ കേസ്; പ്രതികളെ വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമർശവുമായി കുമാരസ്വാമി

 | 
kumaraswami

മൈസൂരു കൂട്ടപീ‍ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി മുൻ മുഖ്യമന്ത്രിയും ജനതാദൾ സെക്യുലർ നേതാവുമായ എച്ച് ഡി കുമാരസ്വാമി. ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ പ്രതികളെ അനുവദിക്കരുതെന്നും, ഹൈദരാബാദ് പൊലീസിൻറെ നടപടി കർണാടകയും മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

 കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു.

ഉത്തരേന്ത്യക്കാരിയായ എം.ബി.എ വിദ്യാർത്ഥിനിയാണ് ചൊവ്വാഴ്ച രാത്രി മൈസൂരു നഗരത്തിലെ ചാമുണ്ഡി മലയടിവാരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിലായിരുന്നു പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തമിഴ്‍നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.