സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയെന്ന് കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്സെയെന്ന് മക്കള് നീതി മയ്യം പ്രസിഡന്റ് കമല് ഹാസന്.
 | 
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയെന്ന് കമല്‍ ഹാസന്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍. ഉപതെരഞ്ഞെടുപ്പു നടത്തുന്ന അരവക്കുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു കമല്‍. മഹാത്മാഗാന്ധിയുടെ ഘാതകനാണ് ആദ്യ ഭീകരന്‍ എന്നു പറഞ്ഞ കമല്‍ പക്ഷേ മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനല്ല തന്റെ പ്രസ്താവനയെന്നും വ്യക്തമാക്കി.

തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ, പ്രതിപക്ഷമായ ഡിഎംകെ എന്നിവരില്‍ നിന്ന് മാറി ഒരു രാഷ്ട്രീയ വിപ്ലവത്തിനു തയ്യാറെടുക്കുകയാണ്. ഇരു പാര്‍ട്ടികളും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ഇരു പാര്‍ട്ടികളും തങ്ങളുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കില്ലെന്നും കമല്‍ പറഞ്ഞു.

മുമ്പും ഹിന്ദു തീവ്രവാദ പരാമര്‍ശം നടത്തിയിട്ടുള്ള കമല്‍ ഹാസനതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ പരാമര്‍ശവും സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.