ദേശീയ പുരസ്‌കാര വിതരണം; കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍വതി; രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍

ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാക്കളില് 11 പേര്ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്ക്ക് വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്ഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രപതി അല്ലെങ്കില് ഉപരാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്യണമെന്നാണ് അവാര്ഡ് ജേതാക്കള് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില് തീരുമാനം ഉണ്ടായില്ലെങ്കില് അവാര്ഡ് വിതരണ ചടങ്ങില് നിന്നുവിട്ടുനില്ക്കുമെന്ന് ദേശീയ പുരസ്കാര ജേതാക്കള് വ്യക്തമാക്കിയിട്ടുണ്ട്.
 | 

ദേശീയ പുരസ്‌കാര വിതരണം; കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍വതി; രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രപതി അല്ലെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യണമെന്നാണ് അവാര്‍ഡ് ജേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നുവിട്ടുനില്‍ക്കുമെന്ന് ദേശീയ പുരസ്‌കാര ജേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് അവാര്‍ഡിന് അര്‍ഹരായിരിക്കുന്ന ഫഹദ് ഫാസില്‍, ഗായകന്‍ യേശുദാസ്, പാര്‍വ്വതി എന്നിവരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടി പാര്‍വ്വതി പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ബാക്കിയുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും കേന്ദ്രം അറിയിച്ചരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ കാര്യങ്ങളില്‍ മാറ്റം വരുമെന്നാണ് കരുതുന്നത്. ഇന്ന് വൈകിട്ട് വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക.