അന്തരീക്ഷ മലിനീകരണം; ഫോക്‌സ്‌വാഗണ്‍ നൂറ് കോടി രൂപ കെട്ടിവെക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ലോകത്തിലെ പ്രമുഖ വാഹന നിര്മ്മാണ കമ്പനിയായ ഫോക്സ്വാഗണിനോട് 100 കോടി രൂപ കെട്ടിവെക്കണമെന്ന് ദേശീയ ഹരിത ട്രിബ്യുണല്. അനുവദനീയ അളവില് കൂടുതല് നൈട്രജന് ഓക്സൈഡ് പുറത്തുവിട്ട് ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിനാണ് പിഴ. ഫോക്സ്വാഗണിന്റെ കാറുകള് അനുവദനീയമായതിലും കൂടുതല് നൈട്രജന് ഓക്സൈഡ് പുറത്തുവിടുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
 | 
അന്തരീക്ഷ മലിനീകരണം; ഫോക്‌സ്‌വാഗണ്‍ നൂറ് കോടി രൂപ കെട്ടിവെക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്‌സ്‌വാഗണിനോട് 100 കോടി രൂപ കെട്ടിവെക്കണമെന്ന് ദേശീയ ഹരിത ട്രിബ്യുണല്‍. അനുവദനീയ അളവില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിട്ട് ആരോഗ്യ പ്രശ്‌നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിനാണ് പിഴ. ഫോക്‌സ്‌വാഗണിന്റെ കാറുകള്‍ അനുവദനീയമായതിലും കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിടുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

24 മണിക്കൂറിനകം 100 കോടി രൂപയും കെട്ടിവെക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യന്‍ എം.ഡിയെ അറസ്റ്റ് ചെയ്യുമെന്നും ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഹരിത ട്രെബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യൂറോപ്പിലും ഫോക്‌സ് വാഗണിന് സമാന തിരിച്ചടി നേരിട്ടിരുന്നു. കമ്പനി മാനേജ്‌മെന്റ് വിഷയത്തോട് പ്രതികരിച്ചിട്ടില്ല.