പി.സി.ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്; നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം

ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്ജിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. അധിക്ഷേപ പരാമര്ശങ്ങളില് നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്നാണ് നിര്ദേശം. സെപ്റ്റംബര് 20ന് രാവിലെ 11.30ന് ഹാജരാകണം.
 | 

പി.സി.ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്; നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. അധിക്ഷേപ പരാമര്‍ശങ്ങളില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സെപ്റ്റംബര്‍ 20ന് രാവിലെ 11.30ന് ഹാജരാകണം.

ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയെ വേശ്യ എന്നു വിളിച്ചാണ് ജോര്‍ജ് അധിക്ഷേപിച്ചത്.

പി.സി.ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്; നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും വീണ്ടും അധിക്ഷേപവുമായി പി.സി.ജോര്‍ജ് രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പ്രശസ്തിക്കു വേണ്ടിയാണെന്നായിരുന്നു ജോര്‍ജ് പറഞ്ഞത്.