പഞ്ചാബ് മന്ത്രി സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവെച്ചു

ചണ്ഡീഗഢ്: മുന്‍ ക്രിക്കറ്റ് താരവും കോണ്ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില് നിന്ന് രാജിവെച്ചു. രാജി സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ മാസം 10-ാം തിയതി അയച്ച കത്ത് സിദ്ദു ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജിക്ക് കാരണമെന്താണെന്ന് സിദ്ദു വ്യക്തമാക്കിയിട്ടില്ല. രാജിക്കത്ത് മുഖ്യമന്ത്രിക്ക് ഉടന്‍ നല്‍കുമെന്നാണ് സിദ്ദു അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി സിദ്ദു കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതേത്തുടര്‍ന്ന് സിദ്ദുവില്‍ നിന്ന് പ്രധാനപ്പെട്ട വകുപ്പുകള്‍ എടുത്തു മാറ്റിയിരുന്നു. ബിജെപി അംഗമായിരുന്ന സിദ്ദു 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസിലേക്കെത്തിയത്.
My letter to the Congress President Shri. Rahul Gandhi Ji, submitted on 10 June 2019. pic.twitter.com/WS3yYwmnPl
— Navjot Singh Sidhu (@sherryontopp) July 14, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ ഭാര്യക്ക് സീറ്റ് ലഭിക്കാതിരുന്നത് അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു. രാജി സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരണം ഇതുവരെ വന്നിട്ടില്ല.