അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സ്ഥിരീകരിച്ച് നാവികസേന
സിഡ്നി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ ട്വിറ്റര്‍ പേജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Tomy rescued safely @nsitharaman @pmo @Australian_Navy @DefenceMinIndia @ggr2018official @SpokespersonMoD pic.twitter.com/G3z7mlLGu3
— SpokespersonNavy (@indiannavy) September 24, 2018
പായ് വഞ്ചിയില്‍ നിന്ന് പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം കപ്പലിലേക്കു മാറ്റുന്ന അഭിലാഷിനെ ആംസ്റ്റര്‍ഡാമില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അഭിലാഷ് സഞ്ചരിച്ചിരുന്ന പായ് വഞ്ചി ഇന്നലെ കണ്ടെത്തിയിരുന്നു.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലിലായിരുന്നു തകര്‍ന്ന പായ് വഞ്ചി കണ്ടെത്തിയത്. ഹെലികോപ്ടറുകള്‍ക്ക് പോലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത പ്രദേശമായതിനാല്‍ കപ്പലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ എട്ടു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ രക്ഷാപ്രവര്‍ത്തെ ബാധിച്ചു. ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരാര്‍ഥിയും അഭിലാഷിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന മറ്റൊരു നാവികന് ഗ്രെഗര്‍ മക്ഗുക്കിനെയും രക്ഷപ്പെടുത്തും.