ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് പറഞ്ഞ മന്ത്രിയുടെ വീട്ടില്‍ ഞണ്ടുകളെറിഞ്ഞ് എന്‍സിപി പ്രവര്‍ത്തകര്‍

ഡാം തകരാന് കാരണം ഞണ്ടുകളാണെന്ന് പറഞ്ഞ മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടില് ഞണ്ടുകളെറിഞ്ഞ് എന്സിപി
 | 
ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് പറഞ്ഞ മന്ത്രിയുടെ വീട്ടില്‍ ഞണ്ടുകളെറിഞ്ഞ് എന്‍സിപി പ്രവര്‍ത്തകര്‍

മുംബൈ: ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന് പറഞ്ഞ മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടില്‍ ഞണ്ടുകളെറിഞ്ഞ് എന്‍സിപിയുടെ പ്രതിഷേധം. മഹാരാഷ്ട്ര ജല സംരക്ഷണ വകുപ്പ് മന്ത്രി താനാജി സാവന്തിന്റെ വീട്ടിലേക്കാണ് എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. 19 പേരുടെ മരണത്തിനിരയാക്കിയ രത്‌നഗിരിയിലെ അണക്കെട്ട് ദുരന്തത്തിന് കാരണം ഞണ്ടുകളാണെന്നായിരുന്നു താനാജി പറഞ്ഞത്.

മന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറിയ എന്‍സിപി പ്രവര്‍ത്തകര്‍ പെട്ടികളില്‍ കൊണ്ടുവന്ന ഞണ്ടുകളെ വീട്ടില്‍ തള്ളുകയായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. രത്‌നഗിരി ജില്ലയിലെ തിവാരെ അണക്കെട്ട് ജൂലൈ രണ്ടാം തിയതി രാത്രി 9.30നാണ് തകര്‍ന്നത്. 19 വര്‍ഷം മാത്രം പഴക്കമുള്ള അണക്കെട്ടില്‍ നേരത്തേ ചോര്‍ച്ചകള്‍ കണ്ടെത്തിയത് നാട്ടുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നുവെങ്കിലും നടപടികളുണ്ടായില്ലെന്ന് പരാതിയുണ്ട്.

20 ലക്ഷം ക്യുബിക് മീറ്റര്‍ ശേഷിയുള്ള അണക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട ചോര്‍ച്ച ഞണ്ടുകള്‍ കാരണമാണ് ഉണ്ടായതെന്നായിരുന്നു താനാജിയുടെ കണ്ടെത്തല്‍. ഞണ്ടുകള്‍ കൂടുകൂട്ടാന്‍ തുടങ്ങിയതാണ് അണക്കെട്ടിന് ബലക്ഷയമുണ്ടാക്കിയതെന്നായിരുന്നു മന്ത്രി വിശദീകരിച്ചത്.