ബംഗളൂരുവില്‍ എയറോ ഷോ നടക്കുന്നിടത്ത് പാര്‍ക്ക് ചെയ്ത 20 കാറുകള്‍ കത്തി നശിച്ചു; വീഡിയോ

ബംഗളൂരുവില് എയറോ ഷോ വിമാനാഭ്യാസ പ്രകടനം നടക്കുന്നിടത്ത് പാര്ക്ക് ചെയ്തിരുന്ന കാറുകള് കത്തി നശിച്ചു. 20 ഓളം കാറുകള് കത്തി നശിച്ചുവെന്നാണ് റിപ്പോര്ട്ട്. യെലഹങ്ക വ്യോമത്താവളത്തിലാണ് സംഭവം. രണ്ടു വര്ഷത്തിലൊരിക്കല് നടക്കാറുള്ള വ്യോമാഭ്യാസ പ്രകടനം കാണാനെത്തിയവരുടെ കാറുകളാണ് ഇവിടെ പാര്ക്ക് ചെയ്തിരുന്നത്.
 | 
ബംഗളൂരുവില്‍ എയറോ ഷോ നടക്കുന്നിടത്ത് പാര്‍ക്ക് ചെയ്ത 20 കാറുകള്‍ കത്തി നശിച്ചു; വീഡിയോ

ബംഗളൂരു: ബംഗളൂരുവില്‍ എയറോ ഷോ വിമാനാഭ്യാസ പ്രകടനം നടക്കുന്നിടത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കത്തി നശിച്ചു. 20 ഓളം കാറുകള്‍ കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യെലഹങ്ക വ്യോമത്താവളത്തിലാണ് സംഭവം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള വ്യോമാഭ്യാസ പ്രകടനം കാണാനെത്തിയവരുടെ കാറുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത്.

നൂറോളം വിമാനങ്ങള്‍ ഷോയുടെ ഭാഗമായി വ്യോമത്താവളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

വീഡിയോ

ബംഗളുരു യെലഹങ്കയിൽ എയർ ഷോ നടക്കുന്ന ഇടത്തെ വാഹന പാർക്കിംഗ്ന് അരികെ വൻ അഗ്നി ബാധ. പാർക്ക് ചെയ്ത ഒരു വാഹനത്തിൽ നിന്നാണ് തീപടർന്നത്. എയർ ഷോ താത്കാലികമായി നിർത്തി വെച്ചു. ആളപായമില്ല. നിരവധി വാഹനങ്ങൾ കത്തി നശിച്ചു.

Posted by Nadeera Mathrubhumi News on Friday, February 22, 2019