3 വര്‍ഷത്തിനിടെ രാജ്യത്ത് ട്രെയിന്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത് 50,000 പേര്‍

3 വര്ഷത്തിനിടയില് രാജ്യത്ത് നടന്ന വിവിധ ട്രെയിനപകടങ്ങളില് അന്പതിനായിരത്തിലേറെ പേര്ക്ക് ജീവന് നഷ്ടപ്പെട്ടതായി റെയില്വേ സഹമന്ത്രി രാജന് ഗോഹന്. ബുധനാഴ്ച്ച ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അശ്രദ്ധമായി റെയില്വേ ക്രോസുകള് മറികടക്കുന്നതാണ് മിക്ക അപകടങ്ങള്ക്കും കാരണമായി മന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുന്പ് അമൃത്സറില് ദസറ ആഘോഷത്തിനിടെ ഉണ്ടായ തീവണ്ടി അപകടത്തില് 60ലേറെ ആളുകള് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് സുരക്ഷ ശക്തമാക്കാനുള്ള ശ്രമങ്ങള് നടത്തുമെന്ന് റെയില്വേ വ്യക്തമാക്കിയിരുന്നു.
 | 

3 വര്‍ഷത്തിനിടെ രാജ്യത്ത് ട്രെയിന്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത് 50,000 പേര്‍

ന്യൂഡല്‍ഹി: 3 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന വിവിധ ട്രെയിനപകടങ്ങളില്‍ അന്‍പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹന്‍. ബുധനാഴ്ച്ച ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അശ്രദ്ധമായി റെയില്‍വേ ക്രോസുകള്‍ മറികടക്കുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായി മന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെ ഉണ്ടായ തീവണ്ടി അപകടത്തില്‍ 60ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു.

2015 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പ്രകാരം 49,790 പേരാണ് തീവണ്ടി അപകടങ്ങളില്‍ മരിച്ചതെന്ന് രാജന്‍ ഗോഹന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. റെയില്‍വേ ക്രോസുകളില്‍ കൃത്യമായ സിഗ്നല്‍ സംവിധാനം നിര്‍മ്മിക്കുക, മതില്‍ നിര്‍മ്മാണം, മുന്നറിയിപ്പ് നോട്ടീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയവ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുകൊണ്ട് റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുക, സിഗ്നലുകളെ അവഗണിച്ച് വാഹനങ്ങള്‍ പാളങ്ങള്‍ മുറിച്ചു കടക്കുക, അപകടകരമായ വിധത്തില്‍ സെല്‍ഫിയെടുക്കുക തുടങ്ങിയവയാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. 2017 മുതല്‍ അനധികൃതമായി ട്രാക്ക് മുറിച്ചു കടന്ന 1,73,112 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.