പൗരത്വ രജിസ്റ്റര്‍ ഡല്‍ഹിയിലും നടപ്പാക്കുമെന്ന് ബിജെപി നേതാവ് മനോജ് തിവാരി

ആസാമില് നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര് ഡല്ഹിയിലും നടപ്പാക്കുമെന്ന് ഡല്ഹി ബിജെപി അധ്യക്ഷന് മനോജ് തിവാരി.
 | 
പൗരത്വ രജിസ്റ്റര്‍ ഡല്‍ഹിയിലും നടപ്പാക്കുമെന്ന് ബിജെപി നേതാവ് മനോജ് തിവാരി

ന്യൂഡല്‍ഹി: ആസാമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ ഡല്‍ഹിയിലും നടപ്പാക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. രാജ്യ തലസ്ഥാനത്തെ അവസ്ഥ അപകടകരമാണെന്നും അനധികൃതമായി താമസക്കുന്ന കുടിയേറ്റക്കാരാണ് കൂടുതല്‍ അപകടകാരികളെന്നും തിവാരി പറഞ്ഞു. സമയമാകുമ്പോള്‍ പൗരത്വ രജിസ്റ്റര്‍ തങ്ങള്‍ നടപ്പിലാക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ആസാമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വിട്ടത്. 19 ലക്ഷത്തിലേറെയാളുകള്‍ ഈ പട്ടികയനുസരിച്ച് പൗരത്വത്തില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിനായി 10 മാസം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും അതിന് കഴിയാത്തവരെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുമെന്നാണ് വിവരം.

‘കീടങ്ങളെ’ പുറത്താക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ബിജെപി എന്നായിരുന്നു അമിത് ഷാ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് നേരത്തേ പറഞ്ഞത്. എന്നാല്‍ ആസാമിലെ ബിജെപി നേതൃത്വത്തില്‍ തന്നെ പൗരത്വ രജിസ്റ്ററിനെതിരായ വികാരം ശക്തമാണ്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കില്ലെന്ന് മുതിര്‍ന്ന നോതാവായ ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.