ഹോം പേജിൽ നെഹ്രുവിനെ വെട്ടി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ; പകരം സവർക്കർ

 | 
ichr

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ വെബ്സൈറ്റ് ഹോം പേജിൽ നിന്ന് ജവഹർലാൽ നെഹ്രുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തി. ​മഹാത്മ ​ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ അംബേദ്കർ, ഭ​ഗത്സിം​ഗ്, മാദൻ മോഹൻ മാളവിയ,സർദാർ വല്ലഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്  എന്നീ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾക്കൊപ്പമാണ് വി.ഡി സവർക്കരുടെ ഫോട്ടോയുള്ളത്.

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവുംപ്രഥമ പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്രുവിനെ  ഒഴിവാക്കി സവർക്കറെ ഉൾക്കൊള്ളിച്ചത് ചരിത്രത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാണെന്ന വിമർശനങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. ആസാദീ കേ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികാഘോഷങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.