നടിയുടെ തലയറുത്ത് സെപ്റ്റിക്ക് ടാങ്കില്‍ തള്ളി; പണത്തിന് വേണ്ടി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ നടപ്പിലാക്കിയ ക്രൂരമായ കൊലപാതകം

നേപ്പാളി നടി മീനാക്ഷി ഥാപ്പയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില് രണ്ട് ജൂനിയര് ആര്ട്ടിസ്റ്റുകള്ക്ക് ജീവപര്യന്തം. ജൂനിയര് ആര്ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്, പ്രീതി സൂരിന് എന്നിവര്ക്കാണ് മുംബൈ സെഷന്സ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവര് കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
 | 

നടിയുടെ തലയറുത്ത് സെപ്റ്റിക്ക് ടാങ്കില്‍ തള്ളി; പണത്തിന് വേണ്ടി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ നടപ്പിലാക്കിയ ക്രൂരമായ കൊലപാതകം

മുംബൈ:  നേപ്പാളി നടി മീനാക്ഷി ഥാപ്പയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, പ്രീതി സൂരിന്‍ എന്നിവര്‍ക്കാണ് മുംബൈ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2012ലായിരുന്നു വളരെ ആസൂത്രിതമായ നീക്കത്തിലൂടെ അമിത് ജയ്‌സ്വാള്‍, പ്രീതി സൂരിന്‍ എന്നിവര്‍ മീനാക്ഷിയെ കൊലപ്പെടുത്തിയത്. ഒരു സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മീനാക്ഷിയെ ഇരുവരും വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നടിയോട് 15 ലക്ഷം രൂപ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാനാവില്ലെന്ന് മീനാക്ഷി പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് നടിയെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ശരീരം ഇവര്‍ സെപ്റ്റിക് ടാങ്കില്‍ നിക്ഷേപിക്കുകയും തല മുബൈയുടെ സമീപ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. നടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏതാണ്ട് 46,000 രൂപ അവര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. എടിഎം ഉപയോഗിച്ച് കൂടുതല്‍ പണം തട്ടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.